മറ്റേണിറ്റി ഫോട്ടോഷൂട്ടിൽ നിന്ന് | Photo: instagram/ bipasha basu
സോനം കപൂറിനും ആലിയ ഭട്ടിനും പിന്നാലെ അമ്മയാകാനുള്ള ഒരുക്കത്തിലാണ് ബോളിവുഡ് നടി ബിപാഷ ബസുവും. ഭര്‍ത്താവ് കരണ്‍ സിങ്ങ് ഗ്രോവറിനൊപ്പം 'ബേബി ബംപ്' കാണിച്ചുള്ള മെറ്റേണിറ്റി ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ ബിപാഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.
ബിപാഷയേയും കുഞ്ഞുവയറിനേയും കരണ്‍ ചേര്‍ത്തുപിടിക്കുന്നതും വയറില്‍ ചുംബിക്കുന്നതുമാണ് ചിത്രങ്ങളിലുള്ളത്. ഇതോടൊപ്പം ഒരു നീണ്ട കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്. സ്‌നേഹത്തിന്റെ പ്രതീകമായ കുഞ്ഞ് ഉടന്‍ തങ്ങളുടെ കൂടെച്ചേരുമെന്ന് ബിപാഷ കുറിപ്പില്‍ പറയുന്നു.
'ഞങ്ങളുടെ ജീവിത്തില്‍ ഒരു പുതിയ ഘട്ടം തുടങ്ങുന്നു. ഞങ്ങളുടെ ജീവിതത്തിലെ പുതിയ പ്രകാശം. ഇതു ഞങ്ങളെ പഴയതിലും കൂടുതല്‍ പൂര്‍ണമാക്കുന്നു. ഓരോരുത്തരുമായിരുന്ന ഞങ്ങള്‍ പരസ്പരം കണ്ടുമുട്ടുകയും ഒരേ മനസുള്ള രണ്ടു പേരായി ജീവിതം ആരംഭിക്കുകയും ചെയ്തു. ഇപ്പോള്‍ ഞങ്ങളുടെ സന്തോഷത്തിലേക്ക് മൂന്നാമതൊരാള്‍ കൂടി കടന്നുവരികയാണ്. ഞങ്ങളുടെ സ്‌നേഹത്തില്‍ നിന്ന് പിറവിയെടുക്കുന്ന ഒരു സൃഷ്ടി. കുഞ്ഞ് ഉടന്‍ ഞങ്ങളോടൊപ്പം ചേരും. അതു ഞങ്ങളുടെ സന്തോഷം കൂട്ടും. നിങ്ങളുടെ പ്രാര്‍ഥനയ്ക്കും ആശംസകള്‍ക്കും സ്‌നേഹത്തിനും നന്ദി. എപ്പോഴും ഞങ്ങളുടെ കൂടെയുണ്ടാകുക. ഞങ്ങളുടെ ഒരു ഭാഗമാകുക.' ബിപാഷ കുറിപ്പില്‍ പറയുന്നു.
2015-ലാണ് ബിപാഷയും കരണും പരിചയപ്പെടുന്നത്. 'എലോണ്‍' എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചായിരുന്നു ഇത്. പിന്നീട് ഈ സൗഹൃദം പ്രണയമായി മാറുകയായിരുന്നു. അധികം വൈകാതെ തന്നെ 2016 -ല്‍ ഇരുവരും വിവാഹിതരാകുകയും ചെയ്തു.
Also Read
കഴിഞ്ഞ മാര്‍ച്ചില്‍ കരണും ബിപാഷയും ഡിന്നര്‍ കഴിക്കാന്‍ പോയതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബിപാഷ ധരിച്ച വസ്ത്രമായിരുന്നു സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടിയത്. വളരെ ലൂസായ വസ്ത്രമായിരുന്നു അത്. താരം തന്റെ വയര്‍ മറച്ചു പിടിക്കാന്‍ വേണ്ടിയായിരുന്നു ആ വസ്ത്രം തിരഞ്ഞെടുത്തത് എന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍.
ഇതിന് പിന്നാലെ വാര്‍ത്തകളോട് പ്രതികരിച്ച് ബിപാഷ രംഗത്തെത്തുകയും ചെയ്തിരുന്നു. അത്തരം വാര്‍ത്തകളും അഭ്യൂഹങ്ങളും ഗൗനിക്കാറില്ലെന്നായിരുന്നു ബിപാഷയുടെ പ്രതികരണം.
2001ല്‍ പുറത്തിറങ്ങിയ 'അജ്നബി' എന്ന ചിത്രത്തിലൂടെയായിരുന്നു ബിപാഷയുടെ ബോളിവുഡ് അരങ്ങേറ്റം. അജ്നബിയെ അഭിനയത്തിന് മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡും ബിപാഷയെ തേടിയെത്തി. പിന്നാലെ വന്ന രാസ്, ജിസം, സമീന്‍, നോ എന്‍ട്രി, ഫിര്‍ ഹേര ഫേരി, ധൂം 2, റേസ് തുടങ്ങിയ സിനിമകളൊക്കെ വിജയങ്ങളായിരുന്നു. എലോണ്‍ ആണ് അവസാനം അഭിനയിച്ച ചിത്രം.
അതേസമയം കരണ്‍ ടെലിവിഷന്‍ സ്‌ക്രീനിലെ സൂപ്പര്‍ താരമായിരുന്നു. ദില്‍ മില്‍ ഗയേ, ഖുബൂല്‍ ഹേ തുടങ്ങിയ പരമ്പരകള്‍ വലിയ ജനപ്രീതി നേടിയിരുന്നു. പിന്നീട് എലോണ്‍, ഹേറ്റ് സ്റ്റോറി 3 തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.
Content Highlights: bipasha basu and karan grover are expecting their first child
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..