ജെന്നിഫർ ഗേറ്റ്‌സ് നയേൽ നാസറിനും ബിൽ ഗേറ്റ്‌സിനുമൊപ്പം | Photo: Instagram/ Jennifer Gates
ലോകത്തെ അതിസമ്പന്നനും മൈക്രോസോഫ്റ്റ് സഹസ്ഥാപകനുമായ ബില്‍ ഗേറ്റ്‌സിന്റൈ മകള്‍ ജെന്നിഫര്‍ ഗേറ്റ്‌സിനും ഭര്‍ത്താവ് നയേല്‍ നാസറിനും പെണ്‍കുഞ്ഞ് പിറന്നു. കുഞ്ഞിക്കാലിന്റെ ചിത്രം ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ച് ബില്‍ഗേറ്റ്‌സ് ഇരുവര്‍ക്കും ആശംസ നേര്‍ന്നു.
ജെന്നിഫറും ഇതേ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് താഴെ ജെന്നിഫറിന്റെ അമ്മയും ബില്‍ ഗേറ്റ്‌സിന്റെ മുന്‍ ഭാര്യയുമായ മെലിന്ദ ഫ്രഞ്ച് ഗേറ്റ്‌സും കമന്റ് ചെയ്തിട്ടുണ്ട്. ഈ ലോകത്തേക്ക് സ്വാഗതമെന്നും തന്റെ ഹൃദയം സ്‌നേഹത്താല്‍ നിറഞ്ഞൊഴുകുകയാണെന്നും മെലിന്ദ കമന്റ് ചെയ്തു.
വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് ശേഷം 2021-ലാണ് ജെന്നിഫറും നയേലും ന്യൂയോര്‍ക്കിലെ വെസ്റ്റ്‌ചെസ്റ്ററിലെ വീട്ടില്‍വെച്ച് വിവാഹിതരായത്. ഈജിപ്ഷ്യന്‍ ലക്ഷപ്രഭുവും അശ്വാഭ്യാസ താരവുമാണ് നയേല്‍.
സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ഒന്നിച്ചുള്ള പഠനകാലം മുതല്‍ ഇരുവരും പ്രണയത്തിലായിരുന്നു. നയേല്‍ നാസര്‍ അമേരിക്കയിലെ ഷിക്കാഗോയില്‍ ജനിച്ച് കുവൈറ്റില്‍ പഠിച്ച് വളര്‍ന്നയാളാണ്. 2020 ടോക്യോ ഒളിമ്പിക്‌സില്‍ ഈജിപ്തിനെ പ്രതിനിധീകരിച്ച് അശ്വാഭ്യാസത്തില്‍ നയേല്‍ മത്സരിച്ചിരുന്നു.
Content Highlights: bill gates daughter jennifer welcomes first child with husband nayel
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..