'എല്ലാം ശരിയാകുമെന്ന് സ്വയംപറഞ്ഞ് ജീവിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇരുട്ടിലേക്ക് വിടാന്‍ നോക്കുന്നവര്‍'


വെളുത്ത ടോപ്പ് ധരിച്ച് ഗോള്‍ഡന്‍ വിസ സ്വീകരിക്കാനെത്തുന്ന ഭാവനയുടെ ഫോട്ടോയും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. 

ഭാവന ഗോൾഡൻ വിസ സ്വീകരിക്കാനെത്തിയപ്പോൾ | Photo: Youtube/ ECH DIGITAL

സ്ത്രധാരണത്തിന്റേ പേരില്‍ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരണവുമായി നടി ഭാവന. വെളുത്ത ടോപ്പ് ധരിച്ച് ഗോള്‍ഡന്‍ വിസ സ്വീകരിക്കാനെത്തുന്ന ഭാവനയുടെ ഫോട്ടോയും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ടോപ്പിന് താഴെ ദേഹത്തോട് ചേര്‍ന്നു കിടക്കുന്ന ശരീരത്തിന്റെ അതേ നിറമുള്ള വസ്ത്രമാണ് ഭാവന ധരിച്ചിരുന്നത്. എന്നാല്‍ ടോപ്പിനടിയില്‍ വസ്ത്രമില്ലെന്ന തരത്തിലും കൈ ഉയര്‍ത്തുമ്പോള്‍ കാണുന്നത് ശരീരമാണെന്നുമുള്ള രീതിയിലായിരുന്നു ഭാവനയ്‌ക്കെതിരായ പ്രചാരണം.



ഇതിന് പിന്നാലെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഭാവന. താന്‍ എന്തു ചെയ്താലും ആക്ഷേപിക്കാനും ചീത്ത വാക്കുകള്‍ ഉപയോഗിച്ച് വേദനിപ്പിച്ച് വീണ്ടും ഇരുട്ടിലേക്ക് വിടാന്‍ നോക്കുന്ന ഒരുപാട് പേരുണ്ടെന്ന് തനിക്ക് അറിയാമെന്നും അങ്ങനെയാണ് അവര്‍ക്ക് സന്തോഷം കിട്ടുന്നതെങ്കില്‍ അതില്‍ താന്‍ തടസം നില്‍ക്കില്ലെന്നും ഭാവന പോസ്റ്റില്‍ പറയുന്നു.

ഭാവനയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം

'എല്ലാം ശെരിയാവും എന്ന് ഓരോ ദിവസവും സ്വയം പറഞ്ഞു ജീവിച്ചു തീര്‍ക്കാന്‍ നോക്കുമ്പോള്‍, എന്റെ പ്രിയപെട്ടവരെ വിഷമിപ്പിക്കരുത് എന്ന് വിചാരിച്ചു സങ്കടങ്ങള്‍ മാറ്റി വെക്കാന്‍ നോക്കുമ്പോളും, ഞാന്‍ എന്തു ചെയ്താലും ആക്ഷേപിക്കാനും ചീത്ത വാക്കുകള്‍ ഉപയോഗിച്ച് എന്നെ വേദനിപ്പിച്ചു വീണ്ടും ഇരുട്ടിലേക്ക് വിടാന്‍ നോക്കുന്ന ഒരുപാട് പേര് ഉണ്ട് എന്ന് എനിക്ക് അറിയാം. അങ്ങനെ ആണ് അവരൊക്കെ സന്തോഷം കണ്ടെത്തുന്നത് എന്നും എനിക്ക് ബോധ്യമുണ്ട്. അങ്ങനെ ആണ് നിങ്ങള്‍ക്കു സന്തോഷം കിട്ടുന്നത് എങ്കില്‍ അതിലും ഞാന്‍ തടസം നില്‍ക്കില്ല.' ഭാവന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഭാവനയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്‌


Content Highlights: bhavanas response on cyber attack golden visa video and dress


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented