മുണ്ട് മടക്കിക്കുത്തി കൂളിങ്ഗ്ലാസ്‌വെച്ച് ഭാവനയുടേയും സുഹൃത്തുക്കളുടേയും ഡാന്‍സ്;അഭിനന്ദിച്ച് ആരാധകർ


ശിൽപ ബാല പങ്കുവെച്ച ഡാൻസ് റീലിൽ നിന്ന്‌ | Photo: instagram/ shilpa bala

നടിമാരായ ഭാവന, ശില്‍പ ബാല, മൃദുല മുരളി, ഷഫ്‌ന നിസാം എന്നിവര്‍ ചേര്‍ന്നൊരുക്കിയ ഇന്‍സ്റ്റഗ്രാം റീല്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. മുണ്ടും ഷര്‍ട്ടും ധരിച്ച്, കൂളിങ് ഗ്ലാസുംവെച്ച് നാലും പേരും ഡാന്‍സ് ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. മുണ്ട് മടക്കികുത്തി സ്റ്റൈലായി നടന്നുവരുന്നതും വീഡിയോയാല്‍ കാണാം.

സൈന്യം എന്ന മമ്മൂട്ടി ചിത്രത്തിവലെ 'ബാഗി ജീന്‍സും ഷോര്‍ട്‌സുമണിഞ്ഞ്' എന്ന ഗാനത്തിന് അനുസരിച്ചാണ് നാല് പേരും ചുവടുവെയ്ക്കുന്നത്. ഷിബു ചക്രവര്‍ത്തി സംഗീത സംവിധാനം ചെയ്ത ഈ പാട്ട് ആലപിച്ചിരിക്കുന്നത് കൃഷ്ണചന്ദ്രന്‍, ലേഖ ആര്‍ നായര്‍, മനോ, സിന്ധു എന്നിവര്‍ ചേര്‍ന്നാണ്.

ഇതിന്റെ വീഡിയോ ശില്‍പ ബാല ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. 'ബാഗി ജീന്‍സും ഷൂസും ലഭ്യമല്ലാത്തതില്‍ ക്ഷമിക്കുക' എന്ന രസകരമായ ക്യാപ്ഷനോടെയാണ് ശില്‍പ വീഡിയോ പോസ്റ്റ് ചെയ്തത്. ഇതിന് താഴെ നിരവധി പേര്‍ അഭിനന്ദിച്ച് കമന്റ് ചെയ്തിട്ടുണ്ട്.

Content Highlights: bhavana and friends viral instagram dance reel

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented