'ബെംഗളൂരുവിലെ ട്രാഫിക് ബ്ലോക്ക് മൂലം എന്റെ വിവാഹം നടന്നു'; വൈറലായി യുവാവിന്റെ പോസ്റ്റ്


പ്രതീകാത്മക ചിത്രം | Photo: PTI

യാത്രക്കിടയില്‍ ട്രാഫിക് ബ്ലോക്കുണ്ടാകുന്നത് ആര്‍ക്കും ഇഷ്ടമുള്ള കാര്യമല്ല. സുഖകരമായ യാത്ര പലപ്പോഴും ഇത്തരം ബ്ലോക്കുകള്‍ നശിപ്പിക്കും. എന്നാല്‍ ട്രാഫിക് ബ്ലോക്ക് കൊണ്ട് തന്റെ ജീവതത്തില്‍ സംഭവിച്ച മനോഹരമായ ഒരു കാര്യത്തെ കുറിച്ച് പറയുകയാണ് ബെംഗളൂരുവില്‍ നിന്നുള്ള ഒരു യുവാവ്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റിലാണ് യുവാവ് തന്റെ അനുഭവം പങ്കുവെച്ചത്. ട്രാഫിക് ബ്ലോക്കില്‍ നിന്നുണ്ടായ പ്രണയവും പിന്നീട് ആ പ്രണയം വിവാഹത്തിലേക്ക് എത്തിയതിനേയും കുറിച്ചാണ് യുവാവ് പറയുന്നത്.

'ബെംഗളൂരുവിലെ സോണി വേള്‍ഡ് സിഗ്നലിന് അടുത്തുവെച്ചാണ് ഞാന്‍ എന്റെ ഭാര്യയെ കണ്ടുമുട്ടുന്നത്. ഞങ്ങള്‍ പിന്നീട് സുഹൃത്തുക്കളായി. ഒരു ദിവസം അവളെ വീട്ടിലെത്തിക്കുന്നതിന് ഇടയില്‍ ഞങ്ങള്‍ ട്രാഫിക് ബ്ലോക്കില്‍ പെട്ടു. എജിപുര ഫ്‌ളൈഓവറിന്റെ നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാലാണ് ബ്ലോക്ക് ഉണ്ടായത്. കുറേ സമയം റോഡില്‍ ചിലവഴിച്ചതോടെ ഞങ്ങളുടെ ക്ഷമ നശിച്ചു. രണ്ടുപേര്‍ക്കും വിശക്കാനും തുടങ്ങി. അടുത്തുള്ള ഒരു കടയില്‍പോയി ഞങ്ങള്‍ ഡിന്നര്‍ കഴിച്ചു. അന്ന് ഒരുമിച്ച് ചിലവഴിച്ച ആ സമയം ഞങ്ങളെ പ്രണയത്തിലെത്തിച്ചു. തുടര്‍ന്ന് മൂന്നു വര്‍ഷത്തോളം ഞങ്ങള്‍ കാമുകി കാമുകന്‍മാരായി ജീവിച്ചു. ഇപ്പോള്‍ വിവാഹം കഴിഞ്ഞിട്ട് രണ്ടു വര്‍ഷമായി. പക്ഷേ ഇപ്പോഴും 2.5 കിലോമീറ്റര്‍ ദൂരമുള്ള ഫ്‌ളൈ ഓവറിന്റെ പണി കഴിഞ്ഞിട്ടില്ല.' യുവാവ് പോസ്റ്റില്‍ പറയുന്നു.

ഈ പോസ്റ്റിന്റെ സ്ക്രീൻഷോട്ട് മറ്റൊരാള്‍ ട്വിറ്ററില്‍ പങ്കുവെച്ചതോടെ വൈറലാകുകയും ചെയ്തു. നാലായിരത്തോളം ആളുകള്‍ ഈ ട്വീറ്റ് ലൈക്ക് ചെയ്തു. ഇതിന് താഴെ നിരവധി കമന്റുകളും പ്രത്യക്ഷപ്പെട്ടു. 'ഇതു എനിക്ക് നന്നായി മനസിലാകും. ഞാന്‍ ബെംഗളൂരുവില്‍ ഉള്ളപ്പോഴെല്ലാം ഈ ഫ്‌ളൈഓവറിന്റെ പണി നടക്കുന്നുണ്ട്'-ഇതായിരുന്നു ഒരാളുടെ പ്രതികരണം. 'ഇപ്പോഴും ട്രാഫിക് ബ്ലോക്കില്‍ പെട്ടാല്‍ ഒരു ഡേറ്റ് സംഭവിക്കുമോ? വിവാഹം ചെയ്താല്‍ കാര്യങ്ങളൊക്ക മാറിമറിയും' എന്നായിരുന്നു മറ്റൊരു കമന്റ്.

Content Highlights: bengaluru man credits city traffic for his marriage viral post


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022


Kodiyeri Balakrishnan

2 min

കോടിയേരി ബാലകൃഷ്ണന്‍  അന്തരിച്ചു

Oct 1, 2022


Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022

Most Commented