ബാഗില്‍ നിന്ന് ഗുലാബ് ജാമുന്‍ എടുത്തുമാറ്റി എയര്‍പോര്‍ട്ടിലെ ഉദ്യോഗസ്ഥര്‍;മധുരപ്രതികാരവുമായി യുവാവ്


ഗുലാബ് ജാമൂൻ കഴിക്കുന്ന വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ | Photo: instagram/ himanshu devgan

വിമാനത്താവളങ്ങളിലെ ബാഗ് പരിശോധനയില്‍ പലപ്പോഴും നമുക്ക് പ്രിയപ്പെട്ട സാധനങ്ങള്‍ വേസ്റ്റ് ബിന്നില്‍ ഉപേക്ഷിക്കേണ്ട സാഹചര്യം പലപ്പോഴും ഉണ്ടാകാറുണ്ട്. വീട്ടില്‍ നിന്ന് തയ്യാറാക്കികൊണ്ടുവന്ന ഭക്ഷണസാധനങ്ങള്‍ വരെ ഇങ്ങനെ കളയേണ്ടിവരാറുണ്ട്.

ഇത്തരത്തില്‍ സമാനമായ ഒരു അവസ്ഥയാണ് ഹിമാന്‍ഷു ദേവ്ഗണ്‍ എന്ന യുവാവ് തായ്‌ലന്‍ഡിലെ ഫുക്കറ്റ് വിമാനത്താവളത്തില്‍ നേരിട്ടത്. എന്നാല്‍ അത് മനോഹരമായി കൈകാര്യം ചെയ്തു. ഇതിന്റെ വീഡിയോ അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും നിമിഷനേരത്തിനുള്ളില്‍ അത് വൈറലാകുകയും ചെയ്തു.ലഗേജിനൊപ്പം ഹിമാന്‍ഷു കൊണ്ടുപോയ ഒരു ടിന്‍ ഗുലാബ് ജാമുനാണ് ഫുക്കറ്റിലെ പരിശോധനയില്‍ കുടുങ്ങിയത്. ഭക്ഷണ വസ്തുക്കള്‍ കൊണ്ടുപോകാനുള്ള അനുമതി ഇല്ലെന്നും അത് ബാഗില്‍ നിന്ന് എടുത്തുകളയണമെന്നും വിമാനത്താവളത്തിലെ അധികൃതര്‍ ഹിമാന്‍ഷുവിനോട് ആവശ്യപ്പെട്ടു. എന്നാല്‍ അത് അവിടെ കളഞ്ഞിട്ടുപോകാന്‍ ഹിമാന്‍ഷുവിന്റെ മനസ് സമ്മതിച്ചില്ല.

അതിന് ഒരു പോംവഴിയും അദ്ദേഹം കണ്ടെത്തി. ടിന്‍ പൊട്ടിച്ച ഹിമാന്‍ഷു അതിലെ ഗുലാബ് ജാമുന്‍ ഉദ്യോഗസ്ഥര്‍ക്കുതന്നെ വിതരണം ചെയ്തു. ചില ജീവനക്കാര്‍ അത് വേഗം വാങ്ങി കഴിച്ചപ്പോള്‍ മറ്റു ചിലര്‍ മടിച്ചുനിന്നു. ഇതിന്റെ വീഡിയോ അദ്ദേഹം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെയ്ക്കുകയും ചെയ്തു.

'ഈ ദിവസത്തിന് മികച്ച തുടക്കം' എന്ന ക്യാപ്ഷനോടെയാണ് ഹിമാന്‍ഷു വീഡിയോ പോസ്റ്റ് ചെയ്തത്. ഇതുവരെ 1.2 മില്ല്യണ്‍ ആളുകള്‍ ഈ വീഡിയോ കണ്ടു. അമ്പതിനായിരത്തില്‍ അധികം പേര്‍ ലൈക്കും ചെയ്തു. ഇതിന് താഴെ നിരവധി പേര്‍ പ്രതികരണവും അറിയിച്ചു.

മധുരപ്രതികാരമെന്നാണ് മിക്കവരും കമന്റ് ചെയ്തത്. സമാനമായ അനുഭവം ലണ്ടന്‍ വിമാനത്താവളത്തില്‍ നേരിട്ടിട്ടുണ്ടെന്ന് മറ്റൊരാള്‍ പ്രതികരിച്ചു. വേസ്റ്റ് ബിന്നിലിലേക്ക് കളയുന്നതിനേക്കാള്‍ നല്ലത് ഇതാണെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.

Content Highlights: barred from carrying gulab jamun on flight indian man hosts feast at thailand airport

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented