ഡാനി വിന്റോ | Photo: instagram/ danni winrow
ആളുകളുടെ പരിഹാസത്തിന് സ്വര്‍ണക്കണ്ണിലൂടെ മറുപടി നല്‍കി ലിവര്‍പൂളിലെ ബാര്‍ ജീവനക്കാരി. ആറു മാസം പ്രായമുള്ളപ്പോള്‍ ഒരു കണ്ണ് നഷ്ടമായ 25-കാരിയായ ഡാനി വിന്റോയാണ് സ്വര്‍ണക്കണ്ണ് സ്വന്തമാക്കിയത്.
റെറ്റിനോബ്ലാസ്‌റ്റോമ എന്ന അപൂര്‍വ അര്‍ബുദം ബാധിച്ചാണ് ഡാനിയുടെ ഒരു കണ്ണ് നഷ്ടമായത്. അര്‍ബുദം മറ്റു ശരീരഭാഗങ്ങളിലേക്ക് പടരാതിരിക്കാന്‍ വലതു കണ്ണ് നീക്കം ചെയ്തു. പകരം കൃത്രിമ കണ്ണു വച്ചു. എന്നാല്‍ പിന്നീട് ഡാനിയുടെ ജീവിതം പരിഹാസവാക്കുകള്‍ നിറഞ്ഞതായിരുന്നു.
കുട്ടിക്കാലത്ത് സ്‌കൂളിലെ സഹപാഠികളാണ് ഡാനിയെ ആദ്യം കളിക്കായത്. എന്നാല്‍ ബാറില്‍ ജോലി ലഭിച്ചിട്ടും ഇതിനു മാറ്റമൊന്നുമുണ്ടായില്ല. ചെറിയ കുട്ടികളുടെ പരിഹാസത്തേക്കാള്‍ ക്രൂരമായിരുന്നു മുതിര്‍ന്നവരുടെ കുത്തുവാക്കുകളെന്ന് ഡാനി പറയുന്നു.
ബാറില്‍ പല തരത്തിലും അപമാനിതയാകേണ്ടി വന്നു. മദ്യം ഒഴിച്ചുകൊടുക്കുമ്പോള്‍ ചിലര്‍ 'നീ എന്നെയാണോ നോക്കുന്നത് അതോ എന്റെ പിന്നില്‍ നില്‍ക്കുന്ന ആളെയാണോ? എന്ന് ചോദിക്കും. മറ്റൊരിക്കല്‍ ഒരാള്‍ 20 പൗണ്ട് ടിപ്പ് ആയി തന്നിട്ട് പറഞ്ഞു,'നീ പോയി നിന്റെ ചത്ത കണ്ണ് ശരിയാക്കിയിട്ട് വാ' എന്ന്. ആ പണമെല്ലാം താന്‍ സൂക്ഷിച്ചുവെച്ചുവെന്നും അതുപയോഗിച്ച് സ്വര്‍ണക്കണ്ണ് സ്വന്തമാക്കുകയായിരുനെന്നും ഡാനി കൂട്ടിച്ചേര്‍ക്കുന്നു.
162 പൗണ്ട് (15,623 ഇന്ത്യന്‍ രൂപ) മുടക്കി നാഷണല്‍ ആര്‍ട്ടിഫിഷ്യല്‍ ഐ സര്‍വീസില്‍ നിന്നാണ് ഡാനി സ്വര്‍ണംകൊണ്ടുള്ള കണ്ണ് വാങ്ങിയത്. ഈ കൃത്രിമക്കണ്ണിലെ കൃഷ്മണിയാണ് സ്വര്‍ണംകൊണ്ടുണ്ടാക്കിയത്.
ഇപ്പോള്‍ താന്‍ വളരെ സന്തോഷവതിയാണെന്നും ആളുകളുടെ കുത്തുവാക്കുകള്‍ കുറഞ്ഞെന്നും ഡാനി പറയുന്നു. തന്റെ തീരുമാനത്തില്‍ കാമുകനും മാതാപിതാക്കളും സന്തോഷവാന്‍മാരാണെന്നും ഡാനി കൂട്ടിച്ചേര്‍ക്കുന്നു.
സ്വര്‍ണക്കണ്ണ് വെച്ചശേഷമുള്ള നിരവധി ചിത്രങ്ങള്‍ ഡാനി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. 'ഡാനി വിത്ത് വണ്‍ ഐ' എന്നാണ് ഇവര്‍ ഇന്‍സ്റ്റാ ബയോയായി കൊടുത്തിരിക്കുന്നത്.
Content Highlights: barmaid gets prosthetic eye replaced with golden eye after mean comments


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..