പ്രണയത്തിന് വലിപ്പചെറുപ്പമില്ല; കടല്‍തീരത്ത് ഹൃദയം വരച്ച് അതിനുള്ളില്‍ പേര് എഴുതി ഒബാമയും ഭാര്യയും


ബരാക്ക് ഒബാമയും മിഷേൽ ഒബാമയും | Photo: instagram/ obama

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും ഭാര്യ മിഷേല്‍ ഒബാമയും തമ്മിലുള്ള ഗാഢമായ സ്‌നേഹത്തേയും പ്രണയത്തേയും കുറിച്ചുള്ള വാര്‍ത്തകള്‍ നമ്മള്‍ ഒരുപാട് കണ്ടിട്ടുണ്ട്. ദമ്പതിമാരെന്ന നിലയില്‍ ഇരുവരും പരസ്പരം നല്‍കുന്ന ബഹുമാനം എല്ലാവര്‍ക്കും മാതൃകയാക്കാവുന്ന ഒന്നാണ്. പലപ്പോഴും ഭാര്യയെ കുറിച്ച് ആദരവോടെയാണ് ഒബാമ പൊതുവേദികളിലും അഭിമുഖങ്ങളിലും സംസാരിക്കാറുള്ളത്. തിരിച്ചും അതേ ബഹുമാനം മിഷേലും നല്‍കാറുണ്ട്.

പൊതുഇടങ്ങളിലും സോഷ്യല്‍ മീഡിയയിലും പ്രത്യക്ഷപ്പെടുമ്പോഴും ഒബാമയും മിഷേലും തമ്മിലുള്ള സ്‌നേഹത്തിന്റെ ആഴം നമ്മുടെ ഉള്ളു തൊടാറുണ്ട്. അത്തരത്തില്‍ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റുമായാണ് വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും എത്തിയത്. മുപ്പതാം വിവാഹ വാര്‍ഷികത്തിന് പരസ്പരം ഹൃദ്യമായ ആശംസകള്‍ അറിയിച്ചിരിക്കുകയാണ് ഇരുവരും.



'മിഷേ, മുപ്പത് വര്‍ഷങ്ങള്‍ക്കിപ്പുറവും നീ അതുപോലെ തന്നെയിരിക്കുന്നു. ആ ദിവസം (വിവാഹദിനം) എനിക്കൊരു ലോട്ടറിയാണ് അടിച്ചതെന്ന് എനിക്കറിയാം. ഇതിലും നല്ലൊരു ജീവിതപങ്കാളിയെ ഇനി എനിക്ക് കിട്ടില്ല. പ്രിയപ്പെട്ടവളേ..വിവാഹ വാര്‍ഷികാശംസകള്‍'ജ- ഒബാമ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഇതിനുതാഴെ സ്‌നേഹം അറിയിക്കുന്ന ഇമോജികള്‍ മിഷേല്‍ കമന്റ് ചെയ്തു.

'എന്റെ പ്രണയത്തിന് വിവാഹവാര്‍ഷികാശംസകള്‍. സാഹസികത നിറഞ്ഞ 30 വര്‍ഷങ്ങളാണ് കഴിഞ്ഞുപോയത്. ഈ സമയമത്രയും എന്റെ കൂടെ നീയുണ്ടായിരുന്നു. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു.' മിഷേല്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

വിവാഹദിനത്തിലെ ചിത്രങ്ങളും കടല്‍തീരത്ത് നിന്നുള്ള ചിത്രങ്ങളും പങ്കുവെച്ചാണ് ഇരുവരും ആശംസ അറിയിച്ചിരിക്കുന്നത്. കടല്‍തീരത്ത് ഹൃദയം വരച്ച് അതിനുള്ളില്‍ 'ബരാക്ക് ആന്റ് മിഷേല്‍' എന്നെഴുതിയ ചിത്രവും ഇരുവരും പോസ്റ്റ് ചെയ്തിട്ടുണ്ട്.

Content Highlights: barack obama and michelle obamas anniversary posts are all about love


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented