ബരാക്ക് ഒബാമയും ഭാര്യ മിഷേൽ ഒബാമയും Photo: instagram.com|michelleobama, instagram.com|barackobama
മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമയും ഭാര്യ മിഷേൽ ഒബാമയും സോഷ്യൽ മീഡിയയുടെ ഇഷ്ട നേതാക്കളാണ് എപ്പോഴും. കുടുംബം, കുട്ടികൾ, പ്രണയം, സ്ത്രീകളുടെ അവകാശങ്ങൾ... എന്നിങ്ങനെ ഏത് വിഷയങ്ങളിലും ഈ ദമ്പതികളുടെ അഭിപ്രായങ്ങൾ വിലപ്പെട്ടതാണെന്ന് ചിന്തിക്കുന്നവരും ധാരാളമുണ്ട്. ഇപ്പോൾ തങ്ങളുടെ 28-ാം വിവാഹവാർഷികത്തിന് ഒബാമയും മിഷേലും പരസ്പരം നൽകിയ ആശംസ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.
'എല്ലാ തിരക്കുകളും കടന്നു പോകുമ്പോഴും അതിനിടെയിലെ ഒരു നിമിഷം ഞാനെടുക്കുകയാണ്, എന്റെ പ്രണയിനിക്ക് വിവാഹവാർഷികത്തിന്റെ ആശംസകൾ നേരാൻ. മിഷേലിനൊപ്പമുള്ള ഓരോ ദിവസവും ഞാൻ ഒരു നല്ല ഭർത്താവും നല്ല അച്ഛനും നല്ല മനുഷ്യനുമാകുകയാണ്.. നിങ്ങളുടെ എല്ലാം ആശംസകൾ ഞങ്ങൾ വിലമതിക്കുന്നു. ഒപ്പം വോട്ടെടുപ്പിലൂടെയല്ലാതെ നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്നയാളെ നിങ്ങൾ അതിരറ്റ് സ്നേഹിക്കണം. നിങ്ങളുടെ ജീവിതത്തിലേക്കുള്ള വോട്ട് രേഖപ്പെടുത്താൻ അവരെ അനുവദിക്കണം. അതിനവരെ സഹായിക്കണം...' മിഷേലിന് ആശംസ അറിയിക്കുന്നതിനോടൊപ്പം മറ്റ് ദമ്പതികൾക്ക് നർമം കലർന്ന ഒരു സന്ദേശവും ഒബാമ തന്റെ ഇൻസ്റ്റഗ്രാമിൽ കുറിക്കുന്നു.
പോസ്റ്റിന് മിഷേലിന്റെ മറുപടിയുമുണ്ട്. 'ഏറ്റവും മികച്ച വിവാഹവാർഷിക സന്ദേശം. 28 വർഷമായി ഞാൻ ഇദ്ദേഹത്തിനൊപ്പം. അദ്ദേഹത്തിന്റെ ചിരിയെ, സ്വഭാവത്തെ, അനുകമ്പയുള്ള മനസ്സിനെ എല്ലാത്തിനെയും ഞാൻ പ്രണയിക്കുന്നു. ജീവിതം പലവഴികളിലൂടെ നടത്തമ്പോഴും അദ്ദേഹത്തെ എനിക്ക് പങ്കാളിയായി ലഭിച്ചതാണ് എന്റെ അനുഗ്രഹം. നിങ്ങളോടെല്ലാവരോടും ഞങ്ങൾക്കുള്ള അഭ്യർഥന ഇതാണ്. ഒരിക്കലും മറ്റൊരു വോട്ട് ചെയ്യാത്ത ആളെ തിരഞ്ഞെടുക്കു, നിങ്ങളുടെ ജീവിതത്തിന് വേണ്ടി അയാളെ കൊണ്ട് വോട്ട് ചെയ്യിക്കൂ, ഇനി ആ ജീവിത്തെ പറ്റി ഞങ്ങളുടെ കമന്റ് ബോക്സിൽ വന്ന് വിശേഷങ്ങൾ പറയൂ. ബരാക്ക് നിങ്ങളെ ഞാൻ സ്നേഹിക്കുന്നു. '
ഒബാമയും മിഷേലും തങ്ങളുടെ മനോഹരമായ ചിത്രങ്ങളും പോസ്റ്റുകൾക്കൊപ്പം പങ്കുവയ്ക്കുന്നുണ്ട്.
Content Highlights:Barack and Michelle Obama celebrate 28 years of togetherness


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..