അമ്പരപ്പിച്ച് ബലന്‍സിയാഗ; മാലിന്യം കളയാനുള്ള ഗാര്‍ബേജ് ബാഗിന്റെ വില ഒന്നര ലക്ഷം രൂപ!


ബലൻസിയാഗയുടെ ഗാർബേജ് ബാഗ് | Photo: Balenciaga

മാലിന്യങ്ങള്‍ നിക്ഷേപിക്കാനുള്ള ഗാര്‍ബേജ് ബാഗിന് എത്ര രൂപ വിലയുണ്ടാകും? അതു സൗജന്യമായി കോര്‍പറേഷന്‍ തരില്ലേ എന്നായിക്കും ഈ ചോദ്യത്തിന് പലരുടേയും ഉത്തരം. എന്നാല്‍ ഒന്നര ലക്ഷത്തോളം രൂപ വിലയുള്ള ഒരു ഗാര്‍ബേജ് ബാഗ് കണ്ടിട്ടുണ്ടോ? അത്തരം ഒരു ബാഗാണ് ഇപ്പോള്‍ ആളുകള്‍ക്കിടയില്‍ ചര്‍ച്ചാവിഷയമാകുന്നത്.

ആഡംബര ഫാഷന്‍ ബ്രാന്‍ഡായ ബലന്‍സിയാഗയാണ് ഈ ബാഗിന് പിന്നില്‍. ട്രാഷ് പൗച്ച് എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ പരീക്ഷണ ബാഗിന്റെ വില 1790 ഡോളറാണ്. അതായത് ഏകദേശം ഒന്നര ലക്ഷത്തോളം രൂപ!

ബലന്‍സിയാഗയുടെ വിന്റര്‍ 22 ഫാഷന്‍ കളക്ഷനിലാണ് ട്രാഷ് പൗച്ച് അവതരിപ്പിച്ചത്. ചെറിയ കിടാവിന്റെ തൊലി കൊണ്ടുള്ള ലെതറാണ് നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നതെന്ന് വിദേശ മാധ്യമമായ ന്യൂയോര്‍ക്ക് പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കറുപ്പ്, വെളുപ്പ്, നീല, മഞ്ഞ എന്നിങ്ങനെ നാലു നിറത്തിലും കളര്‍ കോമ്പിനേഷനിലും ഈ ബാഗുകള്‍ ലഭ്യമാണ്.

ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ഗാര്‍ബേജ് ബാഗിന്റെ നിര്‍മാതാക്കളാകാനുള്ള അവസരം എന്തിന് നഷ്ടപ്പെടുത്തണമെന്നും അതു എപ്പോഴും ഒരു ബഹുമതിയായാണ് കാണുന്നതെന്നും ബലന്‍സിയാഗയുടെ ക്രിയേറ്റീവ് ഡയറക്ടര്‍ ഡെംന ഗ്വസാലിയ പറയുന്നു.

ഈ ഗാര്‍ബേജ് ബാഗിന്റെ ചിത്രങ്ങള്‍ ബലന്‍സിയാഗ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ഇതിനു താഴെ നിരവധി ട്രോളുകളും കമന്റുകളുമുണ്ട്. മാലിന്യം കളയാന്‍ ഇത്രയും വിലപിടിപ്പുള്ള ബാഗ് ആരെങ്കിലും ഉപയോഗിക്കുമോ എന്നായിരുന്നു ഒരാളുടെ സംശയം. സമ്പന്നര്‍ക്ക് ഇനി പുറത്തുപോകുമ്പോള്‍ ഈ ബാഗ് കൈയില്‍പിടിക്കാമെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.

നേരത്തെയും ബലന്‍സിയാഗ വിചിത്രമായ വസ്തുക്കളുടെ പേരില്‍ ശ്രദ്ധ നേടിയിരുന്നു. ഉപയോഗിച്ചു പഴകിയതുപോലെയുള്ള രണ്ടു ലക്ഷം രൂപയുടെ ഷൂവാണ് ഇതിനുമുമ്പ് ബലന്‍സിയാഗ അവതരിപ്പിച്ചത്.


Content Highlights: balenciaga launches garbage bag trash pouch worth lakh

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


04:02

29 രൂപയ്ക്ക് മൂന്നുമണിക്കൂർ നീളുന്ന ബോട്ട് യാത്ര, സഞ്ചാരികളെ സ്വാഗതം ചെയ്ത്‌ വേമ്പനാട്ടുകായൽ

Oct 5, 2022

Most Commented