വൈറൽ വീഡിയോയിൽ നിന്നുള്ള രംഗം | Photo: instagram/ brittstermarie
അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം വിലമതിക്കാനാകാത്തതാണ്. വേര്‍പിരിഞ്ഞിരിക്കുന്നത് അവര്‍ക്ക് പലപ്പോഴും സഹിക്കാനാകില്ല. എന്നാല്‍ പല കാരണങ്ങളാലും അമ്മയും കുഞ്ഞും രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലായിപ്പോകാറുണ്ട്. അത്തരത്തില്‍ അമ്മയെ വിട്ടുപിരിഞ്ഞിരിക്കുന്ന ഒരു കുഞ്ഞിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
ആരുടേയും ഹൃദയം തൊടുന്ന, കണ്ണു നിറയ്ക്കുന്ന വീഡിയോയാണിത്. കിഡ്‌നി സ്‌റ്റോണിനെ തുടര്‍ന്ന് കുറച്ചു ദിവസങ്ങളായി കുഞ്ഞിന്റെ അമ്മ ആശുപത്രിയിലായിരുന്നു. ആ സമയത്ത് അച്ഛന്‍ എടുത്ത വീഡിയോയാണിത്.
അമ്മയുടെ ഫോട്ടോ അച്ഛന്‍ കുഞ്ഞിന് കാണിച്ചുകൊടുക്കുന്നതും അതിലെ അമ്മയെ തിരിച്ചറിഞ്ഞ കുഞ്ഞ് മുഖത്ത് തൊടാന്‍ ശ്രമിക്കുന്നതും ഫോട്ടോയില്‍ ചുംബിക്കുന്നതുമെല്ലാം വീഡിയോയിലുണ്ട്. 'ഇത് വിലമതിക്കാനാകാത്തത്' എന്ന കുറിപ്പോടെ അമ്മയായ ബ്രിട്ടാനി ഗുഡ്‌ലൈഫാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
ഹൃദ്യമായ ഈ വീഡിയോ കണ്ട് നിരവധി പേരാണ് കമന്റ് ചെയ്തത്. അമ്മ വേഗത്തില്‍ സുഖം പ്രാപിച്ച് കുഞ്ഞിന് അരികില്‍ എത്തട്ടെ എന്നായിരുന്നു അധിക പേരുടേയും കമന്റ്. ഐഡി കാര്‍ഡിലെ അമ്മയുടെ ഫോട്ടോ കുഞ്ഞ് വേഗത്തില്‍ തിരിച്ചറിഞ്ഞുവെന്നും ആളുകള്‍ പ്രതികരിച്ചിട്ടുണ്ട്.
Content Highlights: baby kisses his mothers photo who was in hospital for a few days
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..