ഇനിയും സഹിക്കാനാകില്ല,കാറില്‍ നിന്ന് നടിയെ പിടിച്ചിറക്കി നടന്റെ ഭാര്യ; ഒഡിയ സിനിമയില്‍ വിവാദം


താന്‍ പലതവണ പ്രകൃതിയെ ഭര്‍ത്താവിനൊപ്പം കണ്ടിട്ടുണ്ടെന്നും ഒടുവില്‍ സഹികെട്ടാണ് അവസാനം  ഇതു ചെയ്തതെന്നുമാണ് ത്രിപ്തിയുടെ വിശദീകരണം.

പ്രകൃതിയെ കാറിൽ നിന്ന് പിടിച്ചിറക്കുന്ന ത്രിപ്തി/ പ്രകൃതിയും ബാബുഷാനും | Photo: instagram/ prakruti mishra

ഡിയ സിനിമയില്‍ ഇപ്പോള്‍ ഒരു വിവാദമാണ് കത്തുന്നത്. ഒഡിയ നടിയും ദേശീയ അവാര്‍ഡ് ജേതാവുമായ പ്രകൃതി മിശ്രയും നടന്‍ ബാബുഷാന്‍ മൊഹന്തിയുമാണ് ഈ വിവാദത്തിലെ കഥാപാത്രങ്ങള്‍. ബാബുഷാനൊപ്പം യാത്ര ചെയ്യവേ നടുറോഡില്‍വെച്ച് വെച്ച് കാറില്‍ നിന്ന് പിടിച്ചിറക്കി ബാബുഷാന്റെ ഭാര്യ ത്രിപ്തി, പ്രകൃതിയെ അപമാനിച്ചതാണ് ഇതിന്റെയെല്ലാം തുടക്കം.

താന്‍ പലതവണ പ്രകൃതിയെ ഭര്‍ത്താവിനൊപ്പം കണ്ടിട്ടുണ്ടെന്നും ഒടുവില്‍ സഹികെട്ടാണ് അവസാനം ഇതു ചെയ്തതെന്നുമാണ് ത്രിപ്തിയുടെ വിശദീകരണം. ചെന്നൈയില്‍ ഒരു അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു താനും ബാബുഷാനുമെന്നാണ് പ്രകൃതി പറയുന്നത്.

ഈ സംഭവത്തിന് ശേഷം ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി പ്രകൃതി രംഗത്തെത്തിയിരുന്നു. 'എല്ലാ കഥകള്‍ക്കും രണ്ടു വശങ്ങളുണ്ട്. നിര്‍ഭാഗ്യവശാല്‍ എന്തു പ്രശ്‌നമുണ്ടായാലും അതില്‍ ഉള്‍പ്പെട്ട സ്ത്രീയുടെ ഭാഗം പോലും കേള്‍ക്കാതെ അവളെ മാത്രം കുറ്റപ്പെടുത്തുന്ന സമൂഹമാണ് നമ്മുടേത്. ഉദ്ഖല്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ചെന്നൈയിലേക്ക് പോകുകയായിരുന്നു ഞാനും സഹപ്രവര്‍ത്തകനായ ബാബുഷാനും. ഈ സമയത്ത് ബാബുഷാന്റെ ഭാര്യയും ചില ഗുണ്ടകളും ചേര്‍ന്ന് ഞങ്ങുടെ യാത്ര തടസ്സപ്പെടുത്തുകയായിരുന്നു. എന്നെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചു.

ബാബുഷാന്റെ ഭാര്യയുടെ പ്രവൃത്തി എനിക്ക് ഒരിക്കലും അംഗീകരിക്കാനാകില്ല. ഈ സമൂഹത്തില്‍ സ്ത്രീ ശാക്തീകരണത്തിനായി പോരാടുക എന്നാല്‍ എല്ലാ ബുദ്ധിമുട്ടുകളും സഹിക്കുക എന്നതാണ്.' ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പ്രകൃതി പറയുന്നു. ഇതിന് താഴെ മറ്റൊരാളുടെ ഭര്‍ത്താവിനെ തട്ടിയെടുത്തവള്‍ എന്നു കമന്റ് ചെയ്തവര്‍ക്കെതിരേയും നടി പ്രതികരിച്ചു. കാര്യങ്ങള്‍ അറിയാതെ പ്രതികരിക്കരുത് എന്നായിരുന്നു പ്രകൃതി നല്‍കിയ മറുപടി.

വീഡിയോ പ്രചരിച്ചതിനു പിന്നാലെ ബാബുഷാനും വിശദീകരണം നല്‍കിയിരുന്നു. തന്റെ കുടുംബത്തിന് ഇത്തരത്തില്‍ ഒരു പ്രശ്‌നമുണ്ടെന്ന് അറിയില്ലായിരുന്നെന്നും അങ്ങനെയൊരു പ്രശ്‌നമുണ്ടെങ്കില്‍ ഇനി പ്രകൃതിയുമായി ഒരുമിച്ച് അഭിനയിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പ്രകൃതിയുടെ അമ്മയും ഒരു കുടുംബചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് മകള്‍ക്ക് പിന്തുണ അറിയിച്ചിരുന്നു. ചെന്നൈയില്‍ കുടുംബാഗങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്ന ചിത്രങ്ങളാണ് അമ്മ കൃഷ്ണപ്രിയ മിശ്ര പോസ്റ്റ് ചെയ്തത്. ഒരുപാട് പ്രതിസന്ധികള്‍ക്ക് ശേഷം ചെന്നൈയില്‍ ഒരുമിച്ചു കൂടിയെന്നും ഇപ്പോള്‍ അല്‍പം ആശ്വാസം തോന്നുന്നുണ്ടെന്നും പോസ്റ്റില്‍ കൃഷ്ണപ്രിയ പറയുന്നു.

അതേസമയം സംഭവം പോലീസ് കേസ് ആയിട്ടുണ്ട്. ത്രിപ്തിയുടെ പരാതിയില്‍ പ്രകൃതിയെ പോലീസ് വിളിപ്പിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. പ്രകൃതിയുടെ മാതാപിതാക്കളുടെ പരാതിയില്‍ ത്രിപ്തിക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.

പ്രകൃതിയും ബാബുഷാനും ഒരുമിച്ച് അഭിനയിച്ച പ്രേമം എന്ന ഒഡിയ ചിത്രം ഈ അടുത്താണ് റിലീസ് ചെയ്തത്. ഹലോ അര്‍സി എന്ന ചിത്രത്തിനാണ് നേരത്തെ പ്രകൃതിക്ക് ദേശീയ അവാര്‍ഡ് ലഭിച്ചത്. അര്‍സി എന്ന കഥാപാത്രമായി അഭിനയിച്ച പ്രകൃതിക്ക് പ്രത്യേക പരാമര്‍ശമാണ് ലഭിച്ചത്.

Content Highlights: babushaan saga actress prakruti mishra questioned by kharabela nagar police

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
നരേന്ദ്രമോദി, നിതീഷ് കുമാര്‍

2 min

ചിലത് കാണാനിരിക്കുന്നതേയുള്ളൂവെന്ന് നിതീഷ് കുമാര്‍; മോദിയെ തളര്‍ത്തുമോ 2024?

Aug 12, 2022


IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


priya varghees

1 min

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

Aug 13, 2022

Most Commented