ബി.ടെക്കും എം.ബി.എയും നേടി; തിരഞ്ഞെടുത്തത്‌ പശുപരിപാലനം, ഒടുവിൽ ക്ഷീരകർഷകയ്ക്കുള്ള പുരസ്കാരവും


സംസ്ഥാന മൃഗസംരക്ഷണവകുപ്പിന്റെ മികച്ച വനിത ക്ഷീരകർഷകയ്ക്കുള്ള അവാർഡ് നേടിയ റിനി നിഷാദ്

കാഞ്ഞിരപ്പള്ളി: ബി.ടെക്കും, എം.ബി.എ. പഠനവും പൂർത്തിയാക്കി. പക്ഷേ തൊഴിലായി തിരഞ്ഞെടുത്തത് ക്ഷീരമേഖല. സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ മികച്ച വനിത ക്ഷീരകർഷകയ്ക്കുള്ള അവാർഡ് നേടിയ പുത്തൻപുരക്കൽ റിനി നിഷാദിന് ഇത് അഭിമാന നിമിഷം. പിതാവിന്റെ ആഗ്രഹം സഫലമാക്കാൻ ഈ മുപ്പത്തിയഞ്ചുകാരി ക്ഷീരമേഖലയിലേക്ക് ഇറങ്ങിയത് ചെറുപ്പത്തിൽ വീട്ടിൽ വളർത്തിയിരുന്ന ഒരു പശുവിനെക്കുറിച്ചുള്ള അറിവ് മാത്രമായിട്ടാണ്.

ഖത്തറിൽ 25 വർഷമായി ജോലിചെയ്യുന്ന പിതാവ് വി.എം. ഇബ്രാഹിം റാവുത്തറിന്റെ ആഗ്രഹപ്രകാരമാണ് ഫാം ആരംഭിച്ചതെന്ന് റിനി പറയുന്നു. അടുത്ത വർഷം തിരികെ വരാനിരിക്കുന്ന ഇബ്രാഹിമിന് മകളുടെ സമ്മാനമാണ് ഈ ഫാം. പിതാവാണ് ഫാമിന്റെ മുഴുവൻ ചെലവും നടത്തിയിരിക്കുന്നത്. റിനിയുടെ മേൽനോട്ടത്തിൽ മികച്ച വരുമാനം ലഭിക്കുന്ന ഫാമായി ഉയർന്നു. 2019-ൽ അഞ്ച് പശുക്കളെയുമായി ആരംഭിച്ച സഫാ ഫാമിൽ എച്ച്.എഫ്., ജേഴ്‌സി ഇനങ്ങളിലുള്ള 35 പശുക്കളുണ്ടിന്ന്. ദിവസേന 400 ലിറ്റർ പാൽ ലഭിക്കുന്നുണ്ട്. പായ്ക്കറ്റിലാക്കി 100 ലിറ്ററോളം പാൽ വീടുകളിലെത്തിച്ചുനൽകുന്നു. ബാക്കി പാൽ തമ്പലക്കാട് സൊസൈറ്റിയിലേക്കും നൽകും. തൈര്, നെയ്യ് എന്നിവയും ആവശ്യക്കാർക്ക് എത്തിച്ചുനൽകുന്നു. പശുക്കൾക്കൊപ്പം 10 കിടാരികളും അഞ്ച് പോത്തുകളും 25 ആടും ഫാമിലുണ്ട്. ഒപ്പം മീൻകൃഷി തുടങ്ങുന്നതിനുള്ള തയ്യാറെടുപ്പിലുമാണ്.കോഴിക്കോട് കെ.എം.സി.ടി.യിൽനിന്ന് 2009-ൽ ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷനിലാണ്‌ ബി.ടെക് പഠനം പൂർത്തിയാക്കിയത്. വിവാഹശേഷം മൂന്ന് വർഷം ദുബായിൽ എൻജിനീയറായി ജോലിചെയ്തു. 2018-ൽ മടങ്ങിയെത്തിയ ശേഷമാണ് ഫാം ആരംഭിച്ചത്. വീടിനോട് ചേർന്നുള്ള അഞ്ച് ഏക്കറിലാണ് ഫാം. ഫാമിലേക്കുള്ള പുല്ല് ഇവിടെ തന്നെ കൃഷിചെയ്തിട്ടുണ്ട്. ഫാമിലെ മലിനജലം പുല്ലിനും ഒപ്പംനട്ടിരിക്കുന്ന റംബൂട്ടാൻ, മംഗോസ്റ്റീൻ തൈകളും നനയ്ക്കുന്നതിന് പൈപ്പിലൂടെ തോട്ടത്തിലെത്തിക്കും. വട്ടക്കാവിൽ മൂന്ന് ഏക്കറിലും പുൽകൃഷിയുണ്ട്. ഇവിടെ കിടാക്കൾക്കായി ഫാം ആരംഭിക്കാനുള്ള ജോലികളും പൂർത്തിയാക്കി. ഫാൻ, പശുക്കളെ തണുപ്പിക്കുന്നതിന് മിസ്റ്റ്, പാട്ട് തുടങ്ങിയ സൗകര്യങ്ങളും ഫാമിലുണ്ട്.

നേപ്പാൾ സ്വദേശികളായ നാല് പേർ ഫാമിലെ ജോലികൾക്കായുണ്ട്. ഖത്തറിൽ ജോലിചെയ്യുന്ന ഭർത്താവ് പന്തളം പരുമല പുത്തൻവീട്ടിൽ നിഷാദ് അലി, റിനിക്ക് എല്ലാ പിന്തുണയുമായി ഒപ്പമുണ്ട്. റിദ ഫാത്തിമ (12), അയിറ മറിയം (രണ്ട്) എന്നിവരാണ് മക്കൾ.

Content Highlights: b tech mba graduate rini nishad love for farming, inspiring life stories


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented