മസാബ ഗുപ്ത ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുടുംബചിത്രം
വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സിന്റേയും നടി നീന ഗുപ്തയുടേയും മകള്‍ മസാബ ഗുപ്തയുടെ വിവാഹം കഴിഞ്ഞ ദിവസം നടന്നിരുന്നു. നടന്‍ സത്യദീപ് മിശ്രയെയാണ് ഫാഷന്‍ ഡിസൈനറായ മസാബ ജീവിത പങ്കാളിയാക്കിയത്. ഇതിന് പിന്നാലെ കുടുംബം ഒരുമിച്ചുള്ള ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
മസാബയുടെ അച്ഛന്‍ വിവിയന്‍ റിച്ചാര്‍ഡ്‌സും രണ്ടാനച്ഛന്‍ വിവേക് മെഹറയും ഒരുമിച്ചുള്ളതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. മസാബ തന്നെയാണ് ഈ കുടുംബചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. വരന്‍ സത്യദീപ് മിശ്രയുടെ അമ്മ നളിനിയേയും സഹോദരി ചിന്മയേയും മസാബയുടെ അമ്മ നീന ഗുപ്തയേയും ഫോട്ടോയില്‍ കാണാം.
ജീവിതത്തില്‍ ആദ്യമായി എന്റെ കുടുംബാംഗങ്ങളെല്ലാം ഒത്തൊരുമിച്ച ദിവസമാണ് ഇതെന്നും ചിത്രത്തിനൊപ്പം മസാബ കുറിച്ചു. ഇതിന് പിന്നാലെ ഈ ചിത്രം വൈറലായി. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ആഴമേറിയ ബന്ധമാണ് ഇത് സൂചിപ്പിക്കുന്നതെന്ന് ആരാധകര്‍ പറയുന്നു.
വിവിയന്‍ റിച്ചാര്‍ഡ്‌സുമായുള്ള ബന്ധം പിരിഞ്ഞശേഷമാണ് നീന വിവേക് മെഹ്‌റയെ വിവാഹം ചെയ്യുന്നത്. 2008-ലായിരുന്നു ഈ വിവാഹം. 1989-ലാണ് വിവിയന്റേയും നീനയുടേയും മകളായി മസാബ ജനിച്ചത്.
സത്യദീപിന്റേയും മസാബയുടേയും രണ്ടാം വിവാഹമാണിത്. നടി അദിതി റാവു ഹൈദാരിയെ സത്യദീപ് നേരത്തെ വിവാഹം ചെയ്തിരുന്നെങ്കിലും നാല് വര്‍ഷമേ ഈ ബന്ധം നീണ്ടുനിന്നുള്ളു. നിര്‍മാതാവായ മധു മന്റേനയാണ് മസാബയുടെ ആദ്യ ഭര്‍ത്താവ്. 2015-ല്‍ വിവാഹിതരായ ഇവര്‍ 2019-ല്‍ വേര്‍പിരിഞ്ഞു.
മസാബയുടെ സ്വന്തം ബ്രാന്‍ഡ് ആയ 'ഹൗസ് ഓഫ് മസാബ' യില്‍ നിന്നുള്ള വസ്ത്രങ്ങളാണ് ഇരുവരും ധരിച്ചത്. ബര്‍ഫി പിങ്കും പച്ചയും നിറത്തിലുള്ള ലെഹങ്കയായിരുന്നു വധുവിന്റേ വേഷം. ബര്‍ഫി പിങ്കില്‍ പച്ച ഡിസൈനുള്ള കുര്‍ത്ത സെറ്റാണ് വരന്‍ ധരിച്ചത്. വിവാഹത്തിന് പിന്നാലെ ഈ വസ്ത്രങ്ങള്‍ ഹൗസ് ഓഫ് മസാബയുടെ ഓണ്‍ലൈന്‍ സ്‌റ്റോറിലുമെത്തി. രണ്ടര ലക്ഷമാണ് ലെഹങ്കയുടെ വില. 38,000 രൂപയാണ് കുര്‍ത്താ സെറ്റിന്റെ വില.
Content Highlights: at masaba guptas wedding father viv richards and stepdad vivek mehra in a family photo
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..