'അവള്‍ ഞങ്ങളുടെ ജീവിതത്തിന്റെ വെളിച്ചം'; മകള്‍ക്ക് പിറന്നാള്‍ ആശംസയുമായി അസിന്‍


ആസ്‌ട്രോണട്ട് തീമിലായിരുന്നു മകളുടെ പിറന്നാള്‍ ആഘോഷം

അസിൻ, മകൾ അരിൻ റയാൻ | Photo: Instagram/ simply asin

രു സമയത്ത് തെന്നിന്ത്യയിലെ സൂപ്പര്‍ നടിമാരില്‍ ഒരാളായിരുന്നു അസിന്‍. നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന മലയാള ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറിയ താരം പിന്നീട് തിരക്കുള്ള നടിയായി മാറുകയായിരുന്നു. തമിഴ് ചിത്രം ഗജിനി അസിന് ഒരുപാട് ആരാധകരെ നേടിക്കൊടുത്തു. ഇതിന് പിന്നാലെ താരം ബോളിവുഡിലും അരങ്ങേറി.

എന്നാല്‍ വിവാഹശേഷം വെള്ളിത്തിരയില്‍ നിന്ന് അസിന്‍ ഒരു ഇടവേള എടുത്തിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലും പോസ്റ്റുകള്‍ പങ്കുവെയ്ക്കുന്നത് വളരെ കുറവ്. ഇപ്പോള്‍ മകള്‍ അരിന്‍ റയാന്റെ അഞ്ചാം പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് താരം. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ആഘോഷത്തിന്റെ ചിത്രങ്ങള്‍ അസിന്‍ പങ്കുവെച്ചത്.



ഇതിനൊപ്പം മനോഹരമായ ഒരു കുറിപ്പും താരം എഴുതിയിട്ടുണ്ട്. 'ഞങ്ങളുടെ ജീവിതത്തിന്റെ വെളിച്ചം' എന്നാണ് അസിന്‍ മകളെ വിശേഷിപ്പിക്കുന്നത്. നിന്റെ വളര്‍ച്ച കാണാന്‍ ഇഷ്ടപ്പെടുന്നുവെന്നും മകളെ ഒരുപാട് സ്‌നേഹിക്കുന്നുവെന്നും അസിന്‍ കുറിപ്പില്‍ പറയുന്നു.

ഡോള്‍ഡന്‍- വൈറ്റ് നിറത്തിലുള്ള ഫ്രോക്കാണ് പിറന്നാളി് അരിന്‍ ധരിച്ചത്. ആസ്ട്രോണട്ട് തീമിലായിരുന്നു ആഘോഷം. ബലൂണുകള്‍ കൊണ്ട് അലങ്കരിച്ച മുറിയില്‍ സ്പേസ് റോക്കറ്റും ആസ്ട്രോണട്ട് തീമിലുള്ള കേക്കും ബാക്ക്ഗ്രൗണ്ടില്‍ കാണാം.

മൈക്രോമാക്സ് സഹസ്ഥാപകനായ രാഹുല്‍ ശര്‍മ്മയാണ് അസിന്റെ ജീവിത പങ്കാളിയായി. 2016-ല്‍ വിവാഹിതയായ ഇരുവര്‍ക്കും 2017 ഒക്ടോബര്‍ 24-നാണ് മകള്‍ ജനിച്ചു.

Content Highlights: Asin daughter birthday Arin Rayan Rahul Sharma Micromax


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented