'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍


ബസാറിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോയപ്പോള്‍ അയാള്‍ അഷ്‌റഫ് താമരശ്ശേരിയുടെ അടുത്തേക്ക് ഓടി വരികയായിരുന്നു

അഷ്‌റഫ് താമരശ്ശേരി ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച ചിത്രം | Photo: facebook/ Ashraf Thamarasery

ന്റെ സഹായം ഒരിക്കല്‍ ആവശ്യമായി വരുമെന്ന് പറഞ്ഞ് ഫോണ്‍ നമ്പര്‍ വാങ്ങിപ്പോയ പ്രവാസിയായ മനുഷ്യന്‍ മരണത്തെ പുല്‍കിയ സങ്കടകരമായ അനുഭവം പങ്കുവെച്ച് സാമൂഹ്യ പ്രവര്‍ത്തകനായ അഷ്‌റഫ് താമരശ്ശേരി.

ബസാറിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോയപ്പോള്‍ അയാള്‍ അഷ്‌റഫ് താമരശ്ശേരിയുടെ അടുത്തേക്ക് ഓടി വരികയായിരുന്നു. അദ്ദേഹത്തോട് നമ്പര്‍ വാങ്ങി അത് മൊബൈല്‍ ഫോണില്‍ സെയ്‌വ് ചെയ്തു. എന്തൊക്കെയുണ്ട് വിശേഷങ്ങള്‍ എന്നു ചോദിച്ചപ്പോള്‍ സങ്കടകരമായ മറുപടിയാണ് അഷ്‌റഫിന് ലഭിച്ചത്.

35 വര്‍ഷമായി പ്രവാസിയായ 55-കാരന്‍ തന്റെ ബാധ്യതകളെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് അയാളൊരു ബാധ്യതയായി മാറിയെന്നും മരണത്തെ പുല്‍കാനായി അയാള്‍ കാത്തിരിക്കുകയായിരുന്നെന്നും അഷ്‌റഫ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. അറംപറ്റിയതു പോലുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ ഇപ്പോഴും തന്റെ മനസില്‍ തങ്ങിനില്‍ക്കുന്നുവെന്നും അഷ്‌റഫ് കൂട്ടിച്ചേര്‍ക്കുന്നു.

അഷ്‌റഫ് താമരശ്ശേരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ചില ആള്‍ക്കാരോട് എന്തൊക്കെയുണ്ട് വിശേഷങ്ങള്‍ എന്ന് ചോദിച്ചാല്‍,എന്ത് പറയാനാണ്, ജീവിതം മടുത്തു.ഇനി ദൈവത്തിന്റെ വിളിയും കാത്ത് കഴിയുകയാണ്.മറ്റ് ചിലര്‍ പറയും ഈ നശിച്ച ജീവിതം എങ്ങനെയെങ്കിലും അവസാനിച്ചാല്‍ മതിയായിരുന്നു. മൊത്തം നിരാശയുളള ജീവിതമാണ് നമ്മുക്ക് കേള്‍ക്കുവാന്‍ കഴിയുക. ചില വിദ്വാന്‍മാര്‍ പറയുന്നത് കേട്ടാല്‍ ചിരി വരും,എന്നാ പറയുവാനാ, ദൈവത്തിനും പോലും എന്നെ വേണ്ടാന്നാണ് തോന്നുന്നത്. ഇത്തരത്തില്‍ സംസാരിക്കുന്ന ആള്‍ക്കാരെ നമ്മുടെ നിത്യ ജീവിതത്തില്‍ പലപ്പോഴായി കടന്ന് വന്നിട്ടുണ്ടാകും. ഞാന്‍ എന്തിനാണ് ഇങ്ങനെയൊക്കെ എഴുതുവാന്‍ കാരണം എന്നല്ലേ നിങ്ങള്‍ ചിന്തിക്കുന്നത്.ഞാന്‍ കാരൃത്തിലേക്ക് വരാം.
കഴിഞ്ഞ ദിവസം ഞാന്‍ ബസാറിലേക്ക് സാധനങ്ങള്‍ വാങ്ങുവാന്‍ പോയപ്പോള്‍ ഒരു കക്ഷി ഓടി എന്റെയടുത്തേക്ക് വന്നു, പ്രായം 55 കഴിഞ്ഞിട്ടുണ്ടാകും.അയാളുടെ ആവശ്യം എന്റെ ഫോണ്‍ നമ്പറാണ്. ഞാന്‍ ഫോണ്‍ നമ്പര്‍ കൊടുക്കുമ്പോള്‍ തന്നെ എപ്പോഴാണ് ഇക്കാന്റെ ഫോണ്‍ നമ്പര്‍ ആവശ്യം വരിക എന്ന് പറയുവാന്‍ കഴിയില്ലല്ലോ,നിരാശയും,വേദനകളും,നിറഞ്ഞ മുഖഭാവമായിരുന്നു അദ്ദേഹത്തിന്.എന്തൊക്കെയുണ്ട് വിശേഷങ്ങള്‍ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ 35 വര്‍ഷമായി പ്രവാസം തുടങ്ങിയിട്ട്,എല്ലാ ബാധ്യതകളും തീര്‍ത്തപ്പോള്‍ നമ്മുക്ക് വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി.ഇവിടെ കിടന്ന് ചാകണമെന്നാണ് ആഗ്രഹം, മുകളിലുളളവന്‍ കനിയുന്നില്ല,എന്ന് പറഞ്ഞ് അയാള്‍ നടന്ന് നീങ്ങി. അയാളുടെ വാക്കുകള്‍ അറം പറ്റിയത് പോലെ ഇന്ന് എനിക്ക് വന്ന മരണ വാര്‍ത്തയില്‍ ആദ്യത്തെത് അയാളുടെതായിരുന്നു.
ചില സമയത്ത് നമ്മുടെ നാവില്‍ നിന്ന് വരുന്നത് അറം പറ്റുന്നതായിരിക്കും. ഒരിക്കല്‍ നമ്മള്‍ ഈ മനോഹര തീരത്ത് ജനിക്കുമ്പോള്‍ തന്നെ നമ്മുടെ അവസാനവും കുറിച്ചിട്ടുണ്ടാകും. സമയം ആകുമ്പോള്‍ ഒരു നിമിഷവും പോലും പിന്‍ന്താതെ ആ പ്രക്രിയ ദൈവം നടത്തിക്കോളും. മരണത്തെ കുറിച്ച് ആഗ്രഹിക്കുന്നതും,ജീവന്‍ സ്വയം അവസാനിപ്പിക്കുന്നതും ഒരു പോലെയാണ്.ജീവിതം ഒന്നേയുളളു. അത് ദുഃഖമായാലും, സന്തോഷമായാലും അത് ആസ്വദിച്ച് ജീവിക്കുക.കാരണം നമ്മള്‍ ഇവിടെത്തെ സ്ഥിരതാമസക്കാരല്ല.

Content Highlights: ashraf thamarassery facebook post on malayali expat

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022

Most Commented