ആശിഷ് വിദ്യാര്‍ഥിയുടെ രണ്ടാം വിവാഹത്തിന് പിന്നാലെ ചര്‍ച്ചയായി മുന്‍ഭാര്യയുടെ കുറിപ്പുകള്‍


1 min read
Read later
Print
Share

ആശിഷ് വിദ്യാർഥിയും റുപാലി ബറുവയും/ രാജോഷി ബറുവ | Photo: PR/ Instagram/ Rajoshi Barua

ടന്‍ ആശിഷ് വിദ്യാര്‍ഥിയുടെ വിവാഹം കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. അറുപതുകാരനായ ആശിഷ് വിദ്യാര്‍ഥി അന്‍പതുകാരിയായ റുപാലി ബറുവയെയാണ് വിവാഹം ചെയ്തത്. അസം സ്വദേശിയായ റുപാലി ഫാഷന്‍ സംരംഭകയാണ്.

ഈ വിവാഹത്തിന് പിന്നാലെ ആശിഷ് വിദ്യാര്‍ഥിയുടെ മുന്‍ ഭാര്യ രാജോഷി ബറുവയുടെ ഇന്‍സറ്റഗ്രാം പോസ്റ്റുകളും സ്‌റ്റോറികളുമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. മനസിനേറ്റ മുറിവുകളെ കുറിച്ചാണ് രാജോഷി പോസ്റ്റില്‍ പറയുന്നത്.

ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി രണ്ട് കുറിപ്പുകളാണ് രാജോഷി പങ്കുവെച്ചത്. 'ജീവിതത്തില്‍ ശരിയായ ആള്‍, നിങ്ങള്‍ അവര്‍ക്ക് എത്രത്തോളം വേണ്ടപ്പെട്ടതാണെന്ന കാര്യത്തില്‍ നിങ്ങളെ ചോദ്യം ചെയ്യില്ല. നിങ്ങളെ വേദനിപ്പിക്കുമെന്ന് അവര്‍ക്ക് അറിയാവുന്ന കാര്യങ്ങള്‍ അവര്‍ ചെയ്യില്ല. അത് ഓര്‍ക്കുക.' ഒരു സ്‌റ്റോറിയില്‍ രാജോഷി പറയുന്നു.

'അമിത ചിന്തയും സംശയവും മനസില്‍നിന്ന് പുറത്തു പോകട്ടെ. ആശയക്കുഴപ്പത്തിന് പകരം വ്യക്തത വരട്ടെ. ജീവിതത്തില്‍ സമാധാനവും ശാന്തതയും നിറയട്ടെ. നിങ്ങള്‍ ശക്തനാണ്. നിങ്ങളുടെ അനുഗ്രഹങ്ങള്‍ സ്വീകരിക്കാന്‍ തുടങ്ങേണ്ട സമയമാണിത്. നിങ്ങള്‍ അത് അര്‍ഹിക്കുന്നു.' രണ്ടാമത്തെ സ്റ്റോറിയായി അവര്‍ പങ്കുവെയ്ക്കുന്നു.

ബംഗാളി നടി ശകുന്തള ബറുവയുടെ മകളാണ് രാജോഷി. ടൈംസ് എഫ്എമ്മില്‍ റേഡിയോ ജോക്കിയായിരുന്ന അവര്‍ ഹിന്ദി സിനിമകളിലും സീരിയിലിലും അഭിനയിച്ചിട്ടുണ്ട്. ആശിഷ് വിദ്യാര്‍ഥി ആന്റ് അസോസിയേറ്റ്‌സ് എന്ന സ്ഥാപനത്തിന് തുടക്കമിട്ടവരില്‍ ഒരാള്‍ കൂടിയാണ് അവര്‍. ഇരുവരുടേയും മകന്‍ അര്‍ത്ത് വിദ്യാര്‍ഥി യുഎസില്‍ പഠിക്കുകയാണ്.

ബോളിവുഡ് സിനിമകള്‍ക്കൊപ്പം തെന്നിന്ത്യന്‍ ഭാഷകളിലും മികച്ച കഥാപാത്രങ്ങള്‍ ചെയ്ത നടനാണ് ആശിഷ് വിദ്യാര്‍ഥി. 1995-ല്‍ മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരവും നേടി.

Content Highlights: ashish vidyarthis first wife rajoshi barua shares cryptic posts after actors wedding to rupali bar

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

'അനിയത്തി പ്രാവി'നെ തൊട്ടിലാട്ടി 11 ആങ്ങളമാര്‍; വൈറലായി വിവാഹ വീഡിയോ

Jun 8, 2023


wedding dress

വിവാഹവേഷത്തില്‍ റെസ്‌റ്റോറന്റിലെത്തി അമ്മയും ആറ് പെണ്‍മക്കളും;അമ്പരന്ന് വഴിയാത്രക്കാര്‍

Jun 8, 2023


honey rose

ഉദ്ഘാടനത്തിനായി ഹണി റോസ് അയര്‍ലന്‍ഡില്‍; താരത്തിനൊപ്പമുള്ള സെല്‍ഫി പങ്കുവെച്ച് മന്ത്രി 

Jun 7, 2023

Most Commented