ആശ ശരതും ഭർത്താവ് ശരത് വാരിയരും | Photo: instagram/ asha sharath
നടി ആശ ശരതിന്റെ മകള്‍ ഉത്തരയുടെ വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. നടിയും നര്‍ത്തകിയും കൂടിയായ ഉത്തരയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത് ആദിത്യനാണ്.
ചടങ്ങുകള്‍ക്കിടെ ആശ ശരത്തിന്റെ ഭര്‍ത്താവ് ശരത് വാരിയര്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആശയെ വിവാഹം കഴിച്ച സമയത്തുള്ള കാര്യമാണ് ശരത് ഓര്‍ത്തെടുത്ത് പറഞ്ഞത്.
'ആശയെ വിവാഹം കഴിച്ചപ്പോള്‍ അവര്‍ എന്നോട് പറഞ്ഞത് ഡാന്‍സ് അവരുടെ രക്തമാണ് എന്നാണ്. അങ്ങനെയെങ്കില്‍ ആ രക്തത്തെ പമ്പ് ചെയ്യുന്ന ഹൃദയമായി ഞാന്‍ തുടരുമെന്ന് അവര്‍ക്ക് മറുപടി നല്‍കി. അതുപോലെ എന്റെ മകള്‍ക്കും കലയോട് മൂല്യം കല്‍പിക്കുന്ന ഒരു കുടുംബബന്ധം ഉണ്ടാകട്ടെ'-ഇതായിരുന്നു ശരതിന്റെ വാക്കുകള്‍.
സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് ശരതിനെ അഭിനന്ദിച്ച് പോസ്റ്റുകള്‍ പങ്കുവെച്ചത്. കുടുംബസ്ഥയായ ഒരു കലാകാരിക്ക് വേണ്ട ഏറ്റവും വലിയ ഭാഗ്യം അവരെ മനസിലാക്കുന്ന ഒരു ജീവിതപങ്കാളിയെ ലഭിക്കുകയാണെന്നും ശരത് അങ്ങനെയുള്ള ഭര്‍ത്താവാണെന്നും അനൂപ് ശിവശങ്കരന്‍ എന്നയാള്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
ഒരു സെലിബ്രിറ്റി ആയിരിക്കുക എളുപ്പമല്ലെന്നും മറ്റേതൊരു കരിയറിനേക്കാളും സങ്കീര്‍ണമാണ് ഒരു പെര്‍ഫോമിങ് ആര്‍ട്ടിസ്റ്റിന്റെ കലാജീവിതം ഡിമാന്‍ഡ് ചെയ്യുന്ന തയ്യാറെടുപ്പുകളെന്നും അനൂപ് പോസ്റ്റില്‍ പറയുന്നു. അതുകൊണ്ടുതന്നെ സാരികളുടെ മിന്നിച്ചകള്‍ക്കുമപ്പുറം താരമായി മാറിയത് ശരതാണെന്നും അനൂപ് പോസ്റ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു.
Content Highlights: asha sharath husband sharath warrier speech on daughters wedding
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..