ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് തയ്യാറാക്കിയ ചിത്രങ്ങൾ|photo:instagram.com/jayeshsachdev/
സാമൂഹിക മാധ്യമങ്ങളിൽ ഒരോ വിഷയങ്ങളാണ് വൈറലാകുന്നത്. വിഷയത്തിന്റെ പുതുമയും അതിനുള്ള പ്രത്യേകതയുമാണ് ആളുകളെ അതിലേയ്ക്ക് ആകർഷിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസുപയോഗിച്ച് (എഐ) തയ്യാറാക്കുന്ന ചിത്രങ്ങൾ അടുത്തിടെയായി വലിയ ശ്രദ്ധ നേടുന്നുണ്ട്. പലരും തങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ചുള്ള ചിത്രങ്ങൾ തയ്യാറാക്കി പങ്കുവയ്ക്കുന്ന തിരക്കിലാണ്. ഇപ്പോഴിതാ ഒരു ആർട്ടിസ്റ്റ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് തയ്യാറാക്കിയ ഏതാനും ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ തരംഗമായിരിക്കുകയാണ്.
ജയേഷ് സച്ദേവ് എന്ന ആർട്ടിസ്റ്റിന്റെ വ്യത്യസ്തമായ ചിത്രങ്ങളാണ് ഇൻസ്റ്റയിൽ ജനശ്രദ്ധ നേടുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ഏതാനും വനിതാ ബഹിരാകാശ യാത്രികരെ വധുവിന്റെ വേഷത്തിലാക്കിയാണ് ഇദ്ദേഹം ചിത്രങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.
ഈ ആശയത്തിന് കയ്യടി ലഭിക്കുന്നതിനൊപ്പം തന്നെ ചിത്രങ്ങളുടെ മനോഹാരിതയ്ക്കും ജയേഷിന് വൻ അഭിനന്ദനപ്രവാഹമാണ് ലഭിക്കുന്നത്. നോക്കുംതോറും അത്രയും ആഴം തോന്നിപ്പിക്കുന്ന, അതേസമയം 'ഫാന്റസി'യുടെ തലത്തിലേക്കും നമ്മെ കടത്തിവിടുന്ന രചനകളാണ് ഓരോ ചിത്രവും.
ബഹിരാകാശയാത്രികരുടെ വേഷത്തിന് മുകളിൽ തന്നെ വധുവിന്റെ ഒരുക്കങ്ങളെല്ലാം പിടിപ്പിച്ചുകൊണ്ട് തീർത്തും വ്യത്യസ്തമായാണ് അദ്ദേഹം ചിത്രങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. ബഹിരാകാശയാത്രികർ അണിയുന്ന ഹെൽമെറ്റ് വരെ ചിത്രത്തിൽ കാണാം. എന്നാലിതെല്ലാം ഒന്നൊന്നിനോട് ചേരുംവിധം ക്രിയാത്മകമായ രീതിയിലാണ് അദ്ദേഹമൊരുക്കിയിരിക്കുന്നത്. വിവാഹവേഷത്തിലുള്ള നായകളുടെ ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഈ ചിത്രങ്ങൾക്കും വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ 'നിർമ്മിത ബുദ്ധി'യെ അടിസ്ഥാനപ്പെടുത്തി പല കംപ്യൂട്ടർ ആപ്ലിക്കേഷനുകളും സൗജന്യമായി ലഭ്യമാണ്. ചിത്രങ്ങൾ തയ്യാറാക്കാൻ തന്നെ ഈ ആപ്പുകളുടെ സഹായം ഇത്തരത്തിൽ തേടാവുന്നതാണ്. വളരെ ഭംഗിയായും, മിഴിവോടെയും അത്ഭുതപ്പെടുത്തുന്ന ചിത്രങ്ങൾ തയ്യാറാക്കാൻ ഈ ആപ്പുകൾ നിങ്ങളെ സഹായിക്കും.
Content Highlights: AI To Show Astronauts In Bridal Attire, Artificial Intelligence,artist
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..