അമ്മയ്ക്ക് സല്യൂട്ട് നൽകുന്ന മേജർ ജനറൽ രഞ്ജൻ മഹാജൻ | ഫോട്ടോ: സ്ക്രീൻഗ്രാബ് | www.instagram.com/iranjanmahajan/
കുഞ്ഞായിരിക്കുമ്പോള്‍ മാതാപിതാക്കള്‍ നമ്മളെ ഓമനിച്ചും താലോലിച്ചും വളര്‍ത്തും. അവരായിരിക്കും നമ്മുടെ ആദ്യത്തെ കൂട്ടുകാര്‍. മുതിരുമ്പോള്‍ മക്കള്‍ അവരില്‍ നിന്നകന്നു പോയാലും മാതാപിതാക്കള്‍ക്ക് നമ്മള്‍ കുട്ടികള്‍ തന്നെയായിരിക്കും.
പ്രായമായ മാതാപിതാക്കളുടെ സന്തോഷം ഉറപ്പ് വരുത്തുന്നതില്‍ നമുക്ക് വലിയ പങ്കുണ്ട്. അത്തരത്തില്‍ ഒരമ്മയും മകനും തമ്മിലുള്ള അമൂല്യമായ സ്‌നേഹം വെളിവാകുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. 35 വര്‍ഷത്തെ രാജ്യസേവനത്തിന് ശേഷം വിരമിക്കുന്ന മേജര്‍ ജനറല്‍ രഞ്ജന്‍ മഹാജനാണ് ഇത്തരത്തില്‍ ശ്രദ്ധ പിടിച്ചുപറ്റുന്നത്.
മോട്ടിവേഷന്‍ സ്പീക്കര്‍ കൂടിയായ അദ്ദേഹം ജോലിയില്‍ നിന്നും വിരമിച്ചത് അടുത്തിടെയാണ്. അതിനോടനുബന്ധിച്ച് തന്റെ പ്രായമായ അമ്മയെ അദ്ദേഹം കാണാന്‍ പോയ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. അദ്ദേഹം വിരമിക്കുന്ന ദിവസം അവസാന സല്യൂട്ട് നല്‍കിയത് അമ്മയ്ക്കാണ്.
ഇങ്ങനെയാണ് ആ വീഡിയോയുടെ തുടക്കം. വീട്ടിലേയ്ക്ക് കോളിങ് ബെല്ലടിച്ച് അദ്ദേഹം കയറിവരുന്നു. സോഫയില്‍ ഇരിക്കുന്ന തന്റെ അമ്മയുടെ അടുത്തേയ്ക്ക് യൂണിഫോമില്‍ മാര്‍ച്ച് ചെയ്‌തെത്തി അദ്ദേഹം അമ്മയെ സല്യൂട്ട് ചെയ്യുന്നു. ഇതുകണ്ട അമ്മ മകനെ സ്‌നേഹത്തോടെ കെട്ടിപ്പിടിക്കുന്നതും വീഡിയോയില്‍ കാണാം
തന്റെ അമ്മയെ സന്ദര്‍ശിച്ച വീഡിയോയ്ക്ക് അദ്ദേഹം ഇങ്ങനെയാണ് അടിക്കുറിപ്പ് നല്‍കിയത്-'യൂണിഫോം അഴിച്ചുവെക്കുന്നത് മുന്‍പ് അവസാനത്തെ സല്യൂട്ട് അമ്മയ്ക്ക് നല്‍കുന്നു. അമ്മയ്ക്ക് സര്‍പ്രൈസായിട്ടാണ് അംബാലയില്‍ നിന്നും ഡല്‍ഹിയിലെത്തി ഇങ്ങനെ സല്യൂട്ട് നല്‍കിയത്.
അമ്മയാണ് 35 വര്‍ഷം രാജ്യസേവനം ചെയ്യാന്‍ എനിക്ക് പ്രചോദനമായത്. ഇനിയുമൊരിക്കല്‍ കൂടി ഇന്ത്യന്‍ ആര്‍മിയില്‍ സേവനം ചെയ്യാന്‍ താന്‍ തയ്യാറാണ്' പോസ്റ്റ് ചെയ്തതും വീഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് സാമൂഹികമാധ്യമങ്ങളില്‍ നിന്നും ലഭിച്ചത്.
വീഡിയോ കണ്ട് ഒരുപാട് പേര്‍ കമന്റുകളുമിട്ടു. താങ്കളുടെ സേവനത്തിന് നന്ദി, നിങ്ങളുടെ സേവനത്തിന് അഭിനന്ദനങ്ങള്‍ ഇനിയും അവസരം ലഭിക്കട്ടെ, ഭാഗ്യവതിയായ അമ്മ, എല്ലാ അമ്മമാര്‍ക്കും ഇങ്ങനെയൊരു ഭാഗ്യം ലഭിക്കില്ല എന്നു തുടങ്ങിയ കമന്റുകളാണ് വന്നത്.
Content Highlights: Army Officer,mother -son bond, love, family,Last Salute ,proud mom
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..