പാരിസില്‍ ഇണക്കുരുവികളായി അര്‍ജുനും മലൈകയും; ഒപ്പം പിറന്നാള്‍ ആഘോഷവും


ഈഫല്‍ ടവറിന്റെ പശ്ചാത്തലത്തില്‍ മലൈകയോടൊപ്പം എടുത്ത സെല്‍ഫി ചിത്രങ്ങളാണ് അര്‍ജുന്‍ പങ്കുവെച്ചത്.

മലൈക അറോറയും അർജുൻ കപൂറും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ

ബോളിവുഡ് നടന്‍ അര്‍ജുന്‍ കപൂറിന്റെ 37-ാം പിറന്നാള്‍ പാരിസില്‍ ആഘോഷമാക്കി കാമുകിയും നടിയുമായ മലൈക അറോറ. പാരിസില്‍ നിന്നുള്ള മനോഹരമായ ചിത്രങ്ങളും വീഡിയോയും ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് അര്‍ജുനും മലൈകയും മുംബൈയില്‍ നിന്ന് പാരിസിലേക്ക് പറന്നത്.

റെസ്‌റ്റോറന്റില്‍ നിന്ന് ബര്‍ഗറും ഫ്രഞ്ച് ഫൈസും കഴിക്കുന്ന ചിത്രമാണ് മലൈക പോസ്റ്റ് ചെയ്തത്. 'പിറന്നാള്‍ ദിവസമായ ഞായറാഴ്ച ബ്രഞ്ച് കഴിക്കുന്നു'
എന്ന കുറിപ്പോടെയാണ് മലൈക ചിത്രം പങ്കുവെച്ചത്. ഇതിന് മുമ്പ് കേക്ക് മുറിച്ചുള്ള ആഘോഷവും നടന്നിരുന്നു. 'നിന്റെ എല്ലാ സ്വപ്‌നങ്ങളും സഫലമാവട്ടെ' എന്ന ആശംസയോടെ അര്‍ജുന് കേക്ക് നല്‍കുന്ന ചിത്രം മലൈക പോസ്റ്റ് ചെയ്തിരുന്നു.

ഈഫല്‍ ടവറിന്റെ പശ്ചാത്തലത്തില്‍ മലൈകയോടൊപ്പം എടുത്ത സെല്‍ഫി ചിത്രങ്ങളാണ് അര്‍ജുന്‍ പങ്കുവെച്ചത്. അമ്മ മോന കപൂറിനെ മിസ് ചെയ്യുന്നുവെന്നും അര്‍ജുന്‍ മറ്റൊരു പോസ്റ്റില്‍ പറയുന്നു. 'നിങ്ങളുടെ മകന്‍ ഇന്ന് ഒരുപാട് വലുതായിരിക്കുന്നു. ഇന്ന് അവന്റെ 37-ാം പിറന്നാളാണ്. എനിക്ക് നിങ്ങളെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. എന്നാലും എന്റെ കൂടെ എപ്പോഴും അമ്മയുണ്ടെന്ന് എനിക്കറിയാം' അര്‍ജുന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

സഹോദരി അന്‍ഷുല കപൂര്‍ വികാരനിര്‍ഭരമായ കുറിപ്പോടു കൂടിയാണ് അര്‍ജുന് ആശംസ നേര്‍ന്നത്. ഈ ലോകത്തിലെ ഏറ്റവും മികച്ച മനുഷ്യനാണ് അര്‍ജുനെന്നും തന്റെ ജീവിതം ഇത്രയും മനോഹരമാക്കിയതിന് ഒരുപാട് നന്ദിയുണ്ടെന്നും അന്‍ഷുല കുറിച്ചു.


Content Highlights: arjun kapoor and malaika arora paris vacation arjun kapoor birthday celebration

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022

Most Commented