
Photo: Gettyimages.in
പതിനാല് ആഴ്ചവരെയുള്ള ഗര്‍ഭച്ഛിദ്രം നിയമവിധേമാക്കിയ വലതും നാലാമത്തെയും ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായി അര്‍ജന്റീന. ഡിസംബര്‍ 30 മുതലാണ് ബില്‍ നിലവില്‍ വന്നത്. നിയമത്തിനായുള്ള വോട്ടെടുപ്പില്‍ 117നെതിരെ 131 വോട്ടുകള്‍ക്കാണ് സ്ത്രീകളുടെ ജീവിതത്തെ അപ്പാടെ മാറ്റിമറിക്കുമെന്ന് കരുതുന്ന ഈ ബില്‍ പാസായത്. ബില്‍ പാസായതോടെ നൂറ് കണക്കിന് സ്ത്രീകളാണ് ആഹ്ളാദരവങ്ങളോടെ തെരുവുകളിലിറങ്ങിയത്.
ഗയാന, ക്യൂബ, ഉറുഗ്വേ എന്നീ രാജ്യങ്ങള്‍ മുമ്പ് തന്നെ ഈ ബില്‍ പാസാക്കായിരുന്നു. അര്‍ജന്റീനയിലും ഗര്‍ഭച്ഛിദ്രത്തിനുള്ള ബില്‍ പാസായത് മറ്റ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെയും സ്വാധീനിക്കുമെന്നാണ് ഈ ബില്ലിനായി പരിശ്രമിച്ചവരുടെ പ്രതീക്ഷ. 2018 മുതല്‍ അര്‍ജന്റീനയില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി ശക്തമുയര്ത്തിയ ഗ്രീന്‍ വേവ് എന്ന വനിതാപ്രസ്ഥാനമാണ് ബില്ലിനായി സമരം ചെയ്തത്.
അര്‍ജന്റീനയില്‍ ഇതുവരെയുള്ള നിയമമനുസരിച്ച് ഗര്‍ഭച്ഛിദ്രം ചെയ്യുന്ന സ്ത്രീകള്‍ക്കും, അതിന് പ്രേരിപ്പിക്കുന്നവര്‍ക്കും, സഹായിക്കുന്ന ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ക്കും പതിനഞ്ച് വര്‍ഷം വരെ തടവു ലഭിക്കും. അമ്മയുടെ ജീവന് രക്ഷിക്കാന്‍ യാതൊരു വഴിയുമില്ലെന്ന് തെളിയിച്ചാല്‍ മാത്രമാണ് ഇവിടെ ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി ലഭിച്ചിരുന്നുള്ളു. ഇക്കാലയളവില്‍ അനധികൃത ഗര്ഭച്ഛിദ്രത്തിലൂടെ മൂവായിരത്തിലധികം സ്ത്രീകള്‍ രാജ്യത്ത് കൊല്ലപ്പെട്ടതായാണ് കണക്ക്. അര്‍ജന്റീനയുടെ ഇപ്പോഴത്തെ പ്രസിഡന്റ് ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടസ് തന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വാഗ്ദാനങ്ങളിലൊന്നായി ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു.
Content Highlights: Argentina legalises abortion after green wave protests
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..