ആരതി കൃഷ്ണ | Photo: instagram/ arathy krishna
ഫിറ്റ്‌നസ് ഫ്രീക്കുകളുടെ ഇഷ്ടതാരങ്ങളില്‍ ഒരാളാണ് ആരതി കൃഷ്ണ. കഴിഞ്ഞ തവണ മിസ് കേരള ഫിറ്റ്‌നസ് കിരീടം നേടിയതും ആരതിയാണ്. ഒരു സാധാരണ പെണ്‍കുട്ടിയായിരുന്ന അവര്‍ ഫിറ്റ്‌നസ് ഫ്രീക്കായി വളര്‍ന്നത് കഠിനധ്വാനത്തിലൂടെ മാത്രമാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അവര്‍ക്ക് ഒരുപാട് ആരാധകരുണ്ട്.
ഇപ്പോള്‍ ആരതിയുടെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു ഫിറ്റ്‌നസ് സെന്റര്‍ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനിടെ എടുത്ത വീഡിയോയാണിത്. രണ്ട് വാക്ക് സംസാരിക്കാന്‍ ആരതിയോട് സംഘാടകര്‍ ആവശ്യപ്പെടുകയായിരുന്നു. സംസാരിച്ച് ശീലമില്ലാത്തതിനാല്‍ അതിന് പകരം രണ്ട് പോസുകള്‍ കാണിക്കാമെന്നായിരുന്നു ആരതിയുടെ മറുപടി.
നിരവധി പേരാണ് ഈ വീഡിയോക്ക് താഴെ കമന്റ് ചെയ്തത്. നിങ്ങളുടെ അധ്വാനത്തെ ഒരിക്കലും വില കുറച്ചുകാണില്ലെന്നും ഒരുപാട് ബഹുമാനമുണ്ടെന്നും ആളുകള്‍ പ്രതികരിച്ചു. ചിലര്‍ പരിഹസിച്ചും കമന്റുകള്‍ എഴുതിയിട്ടുണ്ട്. 'അവളുടെ ബൈസെപ്‌സിന്റെ പകുതി പോലും ഇല്ലാത്തവന്‍മാരാണ് നെഗറ്റീവ് കമന്റ് അടിക്കുന്നത്' എന്നായിരുന്നു ഈ പരിഹാസങ്ങള്‍ക്ക് മറ്റൊരാള്‍ നല്‍കിയ മറുപടി.
Content Highlights: arathy krishna body builder fitness freak
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..