വീഡിയോയിൽ നിന്ന് | Photo: twitter.com/mvraoforindia
പാരാഗ്ലൈഡിങ് ചെയ്യുക പലരുടെയും സ്വപ്നമാണ്. ചിലരൊക്കെ അത് പരമാവധി ആസ്വാദ്യകരമാക്കുമെങ്കിൽ ചിലർക്ക് തുടങ്ങുംമുമ്പേ ഭയമാവും. ഇപ്പോൾ സാമൂഹികമാധ്യമത്തിൽ നിറയുന്നതും പാരാഗ്ലൈഡിങ് ചെയ്യുന്ന ഒരു യുവതിയുടെ വീഡിയോ ആണ്. ചുറ്റുംനോക്കാൻ ഭയന്ന് കണ്ണടച്ച് പാരാഗ്ലൈഡിങ് ചെയ്യുന്ന യുവതിയാണ് വീഡിയോയിലുള്ളത്.
ഐഎഎസ് ഓഫീസറായ എം.വി റാവുവാണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചത്. പാരാഗ്ലൈഡിങ് ചെയ്യുന്നതിനിടെ ഒപ്പമുള്ള ഗൈഡായ യുവാവിനോട് തനിക്ക് ഭയമാകുന്നുവെന്നും താഴെയിറക്കാൻ പറയുകയുമാണ് യുവതി. തനിക്ക് താഴേക്ക് നോക്കാൻ ഭയമാണെന്നും താഴെയിറങ്ങിയാൽ മതിയെന്നും യുവതി ഇടയ്ക്കിടെ പറയുന്നതു കേൾക്കാം.
ഇതിനിടെ വീഡിയോ റെക്കോഡിങ് നടക്കുന്നുണ്ടെന്നും ഇങ്ങനെ കരഞ്ഞാൽ സംഗതി വൈറലാകുമെന്നും യുവാവ് പറയുന്നതു കേൾക്കാം. അപ്പോഴും ചുറ്റും നോക്കാതെ ഭയമാണെന്നു പറയുകയാണ് യുവതി.
നിരവധി പേരാണ് വീഡിയോ കണ്ടത്. നേരത്തേ വൈറലായ മറ്റൊരു വീഡിയോയെ ഓർമിപ്പിക്കുന്നതാണ് ഈ വീഡിയോ എന്നു പറഞ്ഞാണ് പലരും പങ്കുവെക്കുന്നത്. അന്ന് വിപിൻ സാഹു എന്ന യുവാവാണ് പാരാഗ്ലൈഡിങ്ങിനിടെ ഭയത്താൽ കണ്ണടച്ച് താഴെയിറക്കാൻ അലറിവിളിച്ചത്. ഒറ്റരാത്രി കൊണ്ട് സമൂഹമാധ്യമമാകെ നിറയുകയും ചെയ്തിരുന്നു വിപിൻ സാഹുവിന്റെ പാരാഗ്ലൈഡിങ്.
Content Highlights: anxious woman in new paragliding video, viral video, paragliding in manali
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..