അനുഷ്‌ക ശർമയും വിരാട് കോലിയും | Photo: instagram/ anushka sharma
സോഷ്യല്‍ മീഡിയയില്‍ ഏറ്റവും ആഘോഷിക്കപ്പെടുന്ന താരദമ്പതികളാണ് വിരാട് കോലിയും അനുഷ്‌ക ശര്‍മയും. ജീവിതത്തിലെ ഓരോ സന്തോഷ നിമിഷങ്ങളും ഇരുവരും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ 34-ാം പിറന്നാള്‍ ആഘോഷിക്കുന്ന കോലിക്ക് മനോഹരമായ ആശംസയുമായി എത്തിയിരിക്കുകയാണ് അനുഷ്‌ക.
കോലിയുടെ രസകരമായ ചിത്രങ്ങള്‍ പങ്കുവെച്ചാണ് അനുഷ്‌ക ആശംസ നേര്‍ന്നത്. 'പ്രിയപ്പെട്ടവനേ..ഇന്ന് നിന്റെ പിറന്നാള്‍ ആണ്. അതിനാല്‍ ഈ പോസ്റ്റിനായി നിന്റെ മികച്ച ആംഗിളുകളും ചിത്രങ്ങളുമാണ് ഞാന്‍ തിരഞ്ഞെടുത്തത്. എല്ലാ തരത്തിലും ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു'-ചിത്രങ്ങള്‍ക്കൊപ്പം അനുഷ്‌ക കുറിച്ചു.
ഇതിന് താഴെ നിരവധി പേരാണ് ആശംസകളുമായെത്തിയത്. ഹാര്‍ട്ട് ഇമോജിയും സ്‌മൈല്‍ ഇമോജിയുമായി കോലിയും തന്റെ പ്രതികരണം അറിയിച്ചു. നേരത്തേയും കോലിയുടെ ചിത്രങ്ങള്‍ അനുഷ്‌ക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്്. ട്വന്റി-20 ലോകകപ്പില്‍ മികച്ച പ്രകടത്തിലൂടെ തിരിച്ചുവരവ് നടത്തിയ കോലിയെ അഭിനന്ദിച്ചുള്ള അനുഷ്‌കയുടെ പോസ്റ്റ് ഏറെ ചര്‍ച്ചയായിരുന്നു. നിലവില്‍ ഇന്ത്യന്‍ ടീമിനൊപ്പം ഓസ്‌ട്രേലിയയിലാണ് കോലി.
Content Highlights: anushka sharmas birthday wish for virat kohli
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..