അനുഷ്ക ശർമ|photo:instagram.com/anushkasharma/
ഫിറ്റ്നെസിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്തവരാണ് ഭൂരിഭാഗം സിനിമാതാരങ്ങളും. ആരോഗ്യം കാത്തൂസൂക്ഷിക്കുന്നതില്‍ അവര്‍ക്കുള്ള ശ്രദ്ധയും കരുതലും മാതൃകാപരമാണ്. തങ്ങളുടെ വര്‍ക്കൗട്ട് വിശേഷങ്ങൾ ആരാധകരുമായി അവര്‍ പങ്കുവെയ്ക്കാറുണ്ട്.
ജിമ്മിലെ വര്‍ക്കൗട്ട് കൂടാതെ കായികവിനോദങ്ങള്‍- യോഗ എന്നിവയും അഭ്യസിക്കുന്ന നിരവധിപ്പേരുണ്ട്. യോഗയില്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്ന നിരവധി ബോളിവുഡ് നടിമാരിലൊരാണ് അനുഷ്ക ശര്‍മയും. അത്തരത്തില്‍ യോഗ ചെയ്യുന്ന ചിത്രമാണ് താരം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.
ചക്രാസന എന്ന യോഗ പോസിലുള്ള ചിത്രമാണ് അവര്‍ പങ്കുവെച്ചത്. 'പെര്‍സ്പെക്ടീവ്' എന്ന അടിക്കുറിപ്പാണ് ചിത്രത്തിനൊപ്പം അവര്‍ പങ്കുവച്ചിരിക്കുന്നത്. താരതമ്യേനയുള്ള യോഗാ പോസുകളില്‍ നിന്നും കുറച്ച് കടുപ്പമുള്ളതാണ് ചക്രാസന. കൃത്യമായ പരിശീലനത്തിലൂടെയാണ് ഇത് ചെയ്യേണ്ടത്.
അതിനാല്‍ തന്നെ നിരവധി ആരാധകരാണ് അനുഷ്കയെ ചിത്രത്തിന് താഴെ അഭിനന്ദനവുമായെത്തിയിരിക്കുന്നത്. യോഗയോട് അനുഷ്കയ്ക്കുള്ള താല്പര്യം കഴിഞ്ഞ അന്താരാഷ്ട്ര യോഗ ദിനത്തില്‍ താരം പങ്കുവച്ച ചിത്രങ്ങളിലൂടെ തന്നെ മനസിലാകുന്നതാണ്.
ഗര്‍ഭിണിയായിരിക്കെ പോലും ഡോക്ടറുടെയും യോഗ പരിശീലകയുടെയും നിര്‍ദേശമനുസരിച്ച് അനുഷ്ക യോഗ പരിശീലിച്ചിരുന്നു. ഭര്‍ത്താവും ക്രിക്കറ്റ് താരവുമായ വിരാട് കോലി ഇതിന് തന്നെ ഒരുപാട് പിന്തുണയ്ക്കുന്നുവെന്നും അനുഷ്ക ഇന്‍സ്റ്റഗ്രാമില്‍ അന്ന് കുറിച്ചിരുന്നു. അതിന്റെ ചിത്രങ്ങളും അവര്‍ പങ്കുവെച്ചിരുന്നു.
Content Highlights: Anushka Sharma,Virat Kohli,yoga, chakrasana
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..