കൊടുംചൂടില്‍ കോലി ക്രീസില്‍ ചെലവഴിച്ചത് എട്ട് മണിക്കൂര്‍, അസുഖബാധിതനായിരുന്നുവെന്ന് അനുഷ്‌ക


1 min read
Read later
Print
Share

അനുഷ്‌ക ശർമയും വിരാട് കോലിയും | Photo: AFP

മൂന്നു വര്‍ഷത്തെ ഇടവേളക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ചുറി കണ്ടെത്തി വന്‍ തിരിച്ചുവരവാണ് വിരാട് കോലി നടത്തിയത്. അഹമ്മദാബാദ് ടെസ്റ്റില്‍ ഓസീസ് ബൗളര്‍മാരെ കുഴക്കിയ കോലിയുടെ ഇന്നിങ്‌സ് ഇരട്ട സെഞ്ചുറിക്ക് തൊട്ടരികെയാണ് അവസാനിച്ചത്. 364 പന്തില്‍ നിന്ന് അടിച്ചെടുത്തത് 186 റണ്‍സ്.

എന്നാല്‍ ഈ മത്സരത്തിന് ഇറങ്ങും മുമ്പ് കോലി അസുഖബാധിതനായിരുന്നെന്ന് ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മ പറയുന്നു. കോലിയുടെ സെഞ്ചുറി നേട്ടത്തിന് പിന്നാലെ അഭിനന്ദനം അറിയിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലാണ് അനുഷ്‌ക ഇക്കാര്യം പറയുന്നത്. 'രോഗത്തിനിടയിലും ഇത്രയും മനസാന്നിധ്യത്തോടെ കളിക്കുന്നു. നിങ്ങള്‍ എപ്പോഴും എന്നെ പ്രചോദിപ്പിക്കുന്നു.' അനുഷ്‌ക ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.

അഹമ്മദാബാദിലെ കൊടുംചൂടില്‍ എട്ടു മണിക്കൂറോളമാണ് ഇന്ത്യന്‍ താരം ക്രീസില്‍ കളിച്ചത്. കോലിയുടെ കരിയറിലെ ദൈര്‍ഘ്യമേറിയ ഇന്നിങ്‌സുകളില്‍ ഒന്നുകൂടിയാണിത്. ഈ സെഞ്ചുറി നേട്ടം കോലി സമര്‍പ്പിച്ചതും അനുഷ്‌കയ്ക്ക് തന്നെയാണ്.

Content Highlights: anushka sharma reveals virat kohli batted through sickness in ahmedabad test

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
sudha murthy

2 min

'ലാളിത്യംകണ്ട് പച്ചക്കറിക്കടക്കാരൻ സൗജന്യമായി മല്ലിയില നല്‍കി'; ട്രോളുകളില്‍ നിറഞ്ഞ് സുധാ മൂര്‍ത്തി

Jun 4, 2023


shivam verma

1 min

അനാഥാലയത്തിലെ സൗജന്യ ഭക്ഷണ വിതരണത്തിനിടെ അച്ഛനെ കണ്ടുമുട്ടി; പത്ത് വര്‍ഷത്തിന് ശേഷം പുന:സമാഗമം

Jun 4, 2023


neha

കളിക്കൂട്ടുകാരിയെ കണ്ടെത്താന്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട്; 18 വര്‍ഷത്തിന് ശേഷം കൂടിച്ചേരല്‍

Jun 4, 2023

Most Commented