'അമ്മ സന്തോഷത്തോടെ തുള്ളിച്ചാടി അലറി വിളിച്ചത് എന്തിനാണെന്ന് ഒരിക്കല്‍ അവള്‍ക്ക് മനസ്സിലാകും'


അനുഷ്‌ക ശർമ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ | Photo: instagram/ anushka sharma

ട്വന്റി-20 ലോകകപ്പിലെ സൂപ്പര്‍-12 പോരാട്ടത്തില്‍ പാകിസ്താനെതിരേ ഇന്ത്യക്ക് ആവേശവിജയം സമ്മാനിച്ചത് വിരാട് കോലിയും ഹാര്‍ദിക് പാണ്ഡ്യയും ചേര്‍ന്നായിരുന്നു. 53 പന്തില്‍ 82 റണ്‍സ് അടിച്ചെടുത്ത കോലി അവസാന പന്തു വരെ പുറത്താകാതെ നിന്നു. ഏറെ നാള്‍ കരിയറില്‍ പ്രതിസന്ധി നേരിട്ട താരത്തിന്റെ തിരിച്ചുവരവ് കൂടിയായിരുന്നു മത്സരം.

ഇന്ത്യയുടെ വിജയത്തിന് പിന്നാലെ കിങ് കോലിയെ അഭിനന്ദിച്ച് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. സാധാരണക്കാരും സെലിബ്രിറ്റികളുമെല്ലാം ഒരുപോലെ മുന്‍ ക്യാപ്റ്റന് അഭിനന്ദനം അറിയിച്ചു. ഇതില്‍ ഏറ്റവും മനോഹരം കോലിയുടെ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മയുടെ പ്രതികരണമായിരുന്നു.കോലി ഫോമിലല്ലാത്തിനാല്‍ നാല് ഭാഗത്ത് നിന്നും കേട്ടിരുന്ന പരിഹാസങ്ങളും കുത്തുവാക്കുകളുമെല്ലാം ഒരു മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോകുന്നതു പോലെയായിരുന്നു അനുഷ്‌കയുടെ പ്രതികരണം. മത്സരം ടെലിവിഷനില്‍ കാണുമ്പോള്‍ എടുത്ത ചിത്രങ്ങളോടെ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് അനുഷ്‌ക ഭര്‍ത്താവിനെ അഭിനന്ദിച്ചത്. ഇതിനൊപ്പം അനുഷ്‌കയുടേയും മകള്‍ വാമികയുടേയും ചിത്രമുണ്ടായിരുന്നു.

'യൂ ബ്യൂട്ടി...യൂ ഫ്രീക്കിങ് ബ്യൂട്ടി...ഈ രാത്രി നീ ഞങ്ങളുടെ എല്ലാവരുടേയും ജീവിതത്തില്‍ ഒരുപാട് സന്തോഷം കൊണ്ടുവന്നു. അതും ദീപാവലിയുടെ തലേദിവസം. മൈ ലവ്, നിങ്ങള്‍ അദ്ഭുതകരമായ ഒരു മനുഷ്യനാണ്. നിങ്ങളുടെ ധൈര്യവും ദൃഢനിശ്ചയവും ആത്മവിശ്വാസവും വാക്കുകള്‍കൊണ്ട് വിവരിക്കാനാകില്ല. ഞാന്‍ എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച മത്സരത്തിന് സാക്ഷ്യം വഹിച്ചിരിക്കുന്നു. നമ്മുടെ മകള്‍ വളരെ ചെറുതാണ്. അല്ലെങ്കില്‍ അവളുടെ അമ്മ എന്തിനാണ് ഈ മുറിയിലൂടെ ഇങ്ങനെ സന്തോഷത്താല്‍ തുള്ളിച്ചാടി അലറിവിളിക്കുന്നതെന്ന് അവള്‍ക്ക് മനസിലാകുമായിരുന്നു. ജീവിതത്തിലെ കഠിനവഴികളും സമ്മര്‍ദ്ദഘട്ടങ്ങളും താണ്ടി അവളുടെ അച്ഛന്‍ അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സ് കളിച്ച് കൂടുതല്‍ കരുത്തനായി തിരിച്ചെത്തിയ രാത്രിയായിരുന്നു ഇതെന്ന് ഒരു ദിവസം അവള്‍ക്ക് മനസിലാകും. അതിന് കുറച്ചുകാലം കൂടി കാത്തിരിക്കണം. ഉയര്‍ച്ചകളിലും താഴ്ച്ചകളിലും നിങ്ങളെ സ്‌നേഹിക്കുന്നു പ്രിയപ്പെട്ടവനേ..' ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ അനുഷ്‌ക പറയുന്നു.

Content Highlights: anushka sharma pens emotional note for heroic virat kohli


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented