അനുഷ്കാ ശർമ മകൾ വാമികയ്ക്കൊപ്പം, അനുഷ്കാ ശർമ | Photo: instagram.com|anushkasharma|?hl=en
ഗര്‍ഭിണി ആയിരിക്കുമ്പോഴും പ്രസവശേഷവും ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മൂലം ഒരു സ്ത്രീയുടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ അനേകമാണ്. ചിലര്‍ക്ക് ശരീരഭാഗം കൂടും. ചിലര്‍ക്കാകട്ടെ ശരീരത്തില്‍ നിറയെ കറുത്തപാടുകള്‍ വരും. ചിലരുടെ കഴുത്തും മുഖവുമൊക്കെ ഇരുണ്ടുപോകും. ഇതിനെക്കുറിച്ചെല്ലാം ഓര്‍ത്ത് ആകുലപ്പെടുന്നവര്‍ ധാരാളമുണ്ട്. ഒരാള്‍ ഇങ്ങനെയൊക്കയേ പാടുള്ളൂ എന്ന സമൂഹത്തിലെ ചിലരുടെ ധാരണകള്‍ അവരില്‍ വല്ലാത്ത വേദനയുണ്ടാക്കും. ഇപ്പോഴിതാ, പ്രസവത്തിന് ശേഷം തന്റെ ശരീരത്തെ വെറുത്തുപോകുമോ എന്നോര്‍ത്ത് ആകുലപ്പെട്ടിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് ബോളിവുഡ് നടി അനുഷ്ക ശര്‍മ.
ഗ്രാസിയ മാഗസിനു നല്കിയ അഭിമുഖത്തിലാണ് നടിയുടെ തുറന്നുപറച്ചില്‍. ജനുവരിയിലാണ് മകള്‍ വാമികയ്ക്ക് അനുഷ്ക ജന്മം നല്‍കിയത്. ഒരു സ്ത്രീ അവളൊരു അമ്മയാകുന്നതിന് മുമ്പേ, ഗര്‍ഭിണിയാകുന്നതിന് മുമ്പേ, തീര്‍ച്ചയായും ഒരു കുഞ്ഞ് ഉണ്ടാകുന്നതിന് മുമ്പേ സമൂഹം അവളുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന സമ്മര്‍ദങ്ങളെ ഞാന്‍ എത്രമാത്രം ഭയപ്പെട്ടിരുന്നുവെന്ന് കഴിഞ്ഞ ദിവസം എന്റെ ഒരു സുഹൃത്തിനോട് പറയുകയുണ്ടായി. സാമാന്യം നല്ല ബോധ്യമുണ്ടായിരുന്നിട്ടും അത്തരം കാര്യങ്ങളെക്കുറിച്ച് ഞാന്‍ ആശങ്കാകുലയായിരുന്നു. എന്റെ ശരീരത്തെ വെറുക്കാന്‍ പോകുകയാണോയെന്ന് ഞാന്‍ ചിന്തിച്ചു തുടങ്ങി-അനുഷ്ക പറഞ്ഞു.
മുമ്പ് ഒരിക്കലുമില്ലാത്തതിനേക്കാള്‍ കൂടുതല്‍ ഇപ്പോഴുള്ള ചര്‍മ്മത്തില്‍ ഞാന്‍ സന്തുഷ്ടയാണ്. ഇതൊരു അവസ്ഥയാണ് ഞാന്‍ തിരിച്ചറിയുന്നു. നിങ്ങളുടെ രൂപവുമായി അതിന് ബന്ധമില്ല. മുമ്പ് ആയിരുന്നതുപോലെ അല്ല എന്റെ ശരീരമിപ്പോള്‍. അതിന് പഴയ നിറം ഇപ്പോള്‍ ഇല്ല. എന്നാല്‍, ആരോഗ്യമുള്ളവളായിരിക്കാൻ ഞാന്‍ ഇഷ്ടപ്പെടുന്നതിനാല് അതിനായി പരിശ്രമിക്കുകയാണ് ഇപ്പോള്‍. നേരത്തെ ഉണ്ടായിരുന്ന ചര്‍മ്മത്തിനേക്കാള്‍ ഇപ്പോഴത്തെ ചര്‍മ്മത്തില്‍ ഞാന്‍ സന്തുഷ്ടയാണ്-അനുഷ്ക വ്യക്തമാക്കി.
ഇപ്പോള്‍ എങ്ങനെ ഇരിക്കുന്നുവെന്നതിനെക്കുറിച്ച് സൂക്ഷമമായി പരിശോധന നടത്തി വിലയിരുത്താറില്ല. ഒരു ഫോട്ടോയെടുത്താല്‍ ഇത്തരം വിലയിരുത്തലുകളൊന്നും കൂടാതെയാണ് ഞാന്‍ അത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത്. വളരെ പരമമായതും അത്ഭുതം ഉളവാക്കുന്നതുമായി ഒരു കാര്യം ചെയ്ത ശരീരത്തെ നമ്മള് സ്വീകരിക്കണം. സമൂഹം കല്‍പ്പിക്കുന്ന സൗന്ദര്യ സങ്കല്പ്പിനൊപ്പം പൊരുത്തപ്പെടുന്ന ശരീരമുള്ള പെണ്‍കുട്ടികള്‍ക്ക് വളരെയധികം ആത്മവിശ്വാസമുണ്ടാകുകയും അതേസമയം, കുറവുകളൊന്നുമില്ലാത്ത പെണ്‍കുട്ടിക്ക് ഇപ്പോഴും താന്‍ മികച്ചവളാണെന്ന് തോന്നാതിരിക്കുകയും ചെയ്യും-അനുഷ്ക പറഞ്ഞു.
Content highlights: anushka sharma opens up about her postpartum changes
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..