ഫാമിലി വ്‌ളോഗിൽ നിന്നുള്ള ചിത്രം/ അനുപമ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച ചിത്രം
ദത്തുവിവാദത്തിലൂടെ വാര്‍ത്തകളില്‍ ഇടംപിടിച്ച അനുപമ എസ് ചന്ദ്രനും ഭര്‍ത്താവ് അജിത് കുമാറും മകന്‍ എയ്ഡനും ഇപ്പോള്‍ യു ട്യൂബിലെ താരങ്ങളാണ്. മൂന്നു പേരും ഒന്നിച്ചുള്ള ഫാമിലി വ്‌ളോഗുകളാണ് വൈറലാകുന്നത്. 'അനുപമ അജിത് വ്‌ളോഗുകള്‍' എന്ന പേരിലാണ് യുട്യൂബ് അക്കൗണ്ടുള്ളത്.
രണ്ടു മാസം മുമ്പാണ് ആദ്യ വീഡിയോ പോസ്റ്റ് ചെയ്തത്. ഞങ്ങളുടെ ഒരു ദിവസത്തെ വിശേഷങ്ങള്‍ എന്ന തലക്കെട്ടില്‍ എത്തിയ ഈ വീഡിയോ മൂന്നു ലക്ഷത്തില്‍ അധികം ആളുകള്‍ കണ്ടു. ഇപ്പോള്‍ രണ്ടു മാസത്തിനുള്ളില്‍ ഇവര്‍ ആറു ഫാമിലി വ്‌ളോഗുകള്‍ ചെയ്തു. ഇരുവരുടേയും പ്രണയകഥയും കൂട്ടുകുടുംബത്തെ പരിചയപ്പെടുത്തുന്നതുമെല്ലാം വീഡിയോകളിലുണ്ട്. ഒന്നര വയസുകാരനായ ഏബുവിനൊപ്പം (എയ്ഡന്‍) ശംഖുമുഖത്തേക്കുള്ള യാത്രയുടെ വീഡിയോയും ശ്രദ്ധിക്കപ്പെട്ടു.
ലോകമെങ്ങുമുള്ള ഒട്ടേറെപ്പേര്‍ കുഞ്ഞിന്റെ വിശേഷങ്ങള്‍ തിരക്കി വിളിക്കാറുണ്ട്. എങ്കില്‍ എന്തുകൊണ്ട് അവന്റെ വിശേഷങ്ങള്‍ ഇടയ്ക്കിടെ എല്ലാവരുമായും പങ്കുവെച്ചുകൂടാ എന്ന ചിന്തയില്‍ നിന്നാണ് വ്‌ളോഗ് എന്ന ആശയത്തിലേക്ക് അനുപമയും അജിത്തും എത്തിയത്.
പേരൂര്‍ക്കടയിലെ ആശുപത്രിയില്‍ റിസപ്ഷനിസ്റ്റായിരുന്നു അജിത് ജോലിയില്‍ തിരികെ പ്രവേശിച്ചിട്ടുണ്ട്. ബിരുദം പൂര്‍ത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് അനുപമ. ചെമ്പഴന്തി എസ്എന്‍ കോളേജില്‍ അവസാന വര്‍ഷ ബിഎസ്‌സി ഫിസിക്‌സ് വിദ്യാര്‍ഥിനിയാണ്. അജിത്തിന്റെ മാതാപിതാക്കള്‍ക്കും സഹോദരന്റെ കുടുംബത്തിനുമൊപ്പം തിരുമല വലിയവിളയിലാണ് താമസം.
Content Highlights: anupama and ajith youtube family vlogs
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..