'ഒരിക്കലും ബിക്കിനി ധരിക്കില്ലെന്ന് കരുതിയതാണ്'; അനുഭവം പങ്കുവെച്ച് അര്‍ജുന്‍ കപൂറിന്റെ സഹോദരി


അൻഷുല കപൂർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ | Photo: instagram/ anshula kapoor

രീരപ്രകൃതിക്ക് അനുസരിച്ച് മനുഷ്യരെ വേര്‍തിരിക്കുന്നതും പരിഹസിക്കുന്നതും ഇപ്പോഴും തുടരുന്ന ആളുകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. ബോഡി ഷെയ്മിങ് നടത്തി ആനന്ദം കണ്ടെത്തുന്നവരാണ് അവര്‍. ഇത്തരത്തില്‍ ബോഡി ഷെയ്മിങ്ങിന് ഏറ്റവും കൂടുതല്‍ വിധേയരാവയര്‍ സെലിബ്രിറ്റികളാണ്. പല താരങ്ങളും ഇത്തരം അനുഭവങ്ങള്‍ തുറന്നുപറഞ്ഞിട്ടുണ്ട്.

ബോളിവുഡ് താരം വിദ്യാ ബാലനും ഹുമ ഖുറേഷിയും എല്ലാം ബോഡി ഷെയ്മിങ്ങിനെതിരെ നിരവധി തവണ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. സ്വന്തം ശരീരത്തെ വെറുക്കുന്ന മാനസികാവസ്ഥയില്‍ വരെ എത്തിയിരുന്നുവെന്നും പിന്നീട് അതില്‍ നിന്ന് തിരിച്ചുവരികയായിരുന്നെന്നും ഇരുവരും സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ വ്യക്തമാക്കിയിരുന്നു. സമാനമായ ഒരു അനുഭവം പങ്കിടുകയാണ് ബോളിവുഡ് നിര്‍മാതാവ് ബോണി കപൂറിന്റെ മകളും നടന്‍ അര്‍ജുന്‍ കപൂറിന്റെ സഹോദരിയുമായ അന്‍ഷുല കപൂര്‍.

ബിക്കിനി ധരിച്ചുള്ള ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചാണ് തന്റെ അനുഭവം അന്‍ഷുല തുറന്നുപറഞ്ഞത്. മുമ്പ് സുഹൃത്തുമായി സംസാരിച്ചപ്പോള്‍ പോലും താനൊരിക്കലും സ്വിം സ്യൂട്ടോ ബിക്കിനിയോ ധരിക്കില്ലെന്ന് പറഞ്ഞത് ഓര്‍മിപ്പിച്ചാണ് കുറിപ്പ് തുടങ്ങുന്നത്.

'എനിക്ക് ഇതൊന്നും ശരീരത്തിലേക്ക് വലിച്ചു കയറ്റാനാകില്ല. ഞാന്‍ കംഫർട്ടബിളും ആകില്ല എന്നാണ് അവളോട് പറഞ്ഞത്. എന്നാല്‍ എന്തുകൊണ്ട് അത് സാധിക്കില്ല എന്നായിരുന്നു അവളുടെ മറുപടി. എന്നെ സംബന്ധിച്ച് എന്റെ ശരീരപ്രകൃതി എനിക്ക് എപ്പോഴും പ്രശ്‌നമായിരുന്നു എന്നതാണ് സത്യം. ചില വസ്ത്രങ്ങളേ എനിക്ക് ചേരൂ, അതു മാത്രമേ ധരിക്കാവൂ എന്നും ഞാന്‍ ചിന്തിച്ചു. ഇപ്പോള്‍ ഈ ചിത്രം തന്നെ ആഴ്ച്ചകളായി എന്റെ കൈയിലുണ്ട്. പെര്‍ഫെക്ട് ആയ ശരീരങ്ങളുടെ ചിത്രങ്ങള്‍ വരുന്ന ഇന്‍സ്റ്റഗ്രാം ഫീഡില്‍ എന്റെ ഈ ഫോട്ടോ എങ്ങനെ പോസ്റ്റുമെന്ന് ആലോചിച്ചു. എന്നെ തന്നെ ഒരുപാട് തിരുത്തേണ്ടി വന്നു. ശരീരത്തിലെ സ്‌ട്രെച്ച് മാര്‍ക്കുകളോ ബ്ലോട്ടിങ് ഉണ്ടായി വയര്‍ വീര്‍ത്തതോ ഒന്നും പ്രശ്‌നമല്ലെന്നും എല്ലാം നോര്‍മലാണെന്നും ഞാന്‍ മനസിനെ പറഞ്ഞ് പഠിപ്പിച്ചു. തൊലി എന്നു പറയുമ്പോള്‍ അത് മടങ്ങാനും ചുരുങ്ങാനുമെല്ലാം ഉള്ളതു ത്‌ന്നെയാണ്. എന്നെ സംബന്ധിച്ച് എല്ലാ കാലവും എനിക്ക് അടിവയറുണ്ടാകും. അത് ഓക്കെ ആണ്. അങ്ങനെ ഞാന്‍ ബിക്കിനി ധരിക്കാന്‍ തീരുമാനിച്ചു. എന്റെ ഒഴിവുദിനത്തിലായിരുന്നു അത്. എത്രയോ സന്തോഷിച്ച ദിനങ്ങള്‍. എനിക്ക് ആത്മവിശ്വാസം തോന്നി. ഞാന്‍ എന്റെ ശരീരത്തില്‍ കംഫർട്ടബിൾ ആയിരുന്നു. പരിപൂര്‍ണതയ്ക്കു പകരം സന്തോഷം കണ്ടെത്തുന്നതാണ് നല്ലതെന്ന് ഞാന്‍ മനസിലാക്കി'- അന്‍ഷുല ദീര്‍ഘമായ കുറിപ്പില്‍ പറയുന്നു.

സഹോദരിയും നടിയുമായ ഖുഷി കപൂര്‍, കസിന്‍ സഹോദരിയും നിര്‍മാതാവുമായ റിയ കപൂര്‍, നടിമാരായ രാകുല്‍പ്രീത് സിങ്ങ്, ആതിയ ഷെട്ടി എന്നിവര്‍ അന്‍ഷുലയെ അഭിനന്ദിച്ച് ഈ പോസ്റ്റിന് താഴെ കമന്റ് ചെയ്തു. ചിലര്‍ ഹാര്‍ട്ട് ഇമോജി പോസ്റ്റ് ചെയ്തപ്പോള്‍ 'ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു' എന്നായിരുന്നു ഖുഷിയുടെ കമന്റ്.

ബോണി കപൂറിന്റെ ആദ്യ ഭാര്യ മോണ ഷൂരിയിലുണ്ടായ മക്കളാണ് അര്‍ജുനും അന്‍ഷുലയും. ബോണി കപൂര്‍ രണ്ടാമത് വിവാഹം കഴിച്ചത് ബോളിവുഡ് നടി ശ്രീദേവിയെ ആയിരുന്നു. ഈ ബന്ധത്തിലുണ്ടായ മക്കളാണ് ജാന്‍വി കപൂറും ഖുഷി കപൂറും. ജാന്‍വി ഇപ്പോള്‍ സിനിമയില്‍ സജീവമാണ്. ഖുഷിയും ബോളിവുഡില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്.

Content Highlights: anshula kapoor on her body, body shaming and bikini


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented