്അനൂപ് മേനോനും ഭാര്യ ഷേമ അലക്‌സാണ്ടറും | Photo: facebook/ anoop menon
ഭാര്യ ഷേമയ്ക്ക് വിവാഹവാര്‍ഷിക ആശംസകള്‍ നേര്‍ന്ന് നടന്‍ അനൂപ് മേനോന്‍. ഷേമയ്‌ക്കൊപ്പമുള്ള സെല്‍ഫി ചിത്രം പങ്കുവെച്ച് ഹൃദയം തൊടുന്ന കുറിപ്പോടെയാണ് അനൂപ് മേനോന്‍ ആശംസ അറിയിച്ചത്. തന്റെ മണ്ടത്തരങ്ങളും ഭ്രാന്തും സഹിച്ചതിനും ആമിയെപ്പോലൊരു മകളെ സമ്മാനിച്ചതിനും ഭാര്യയോട് ഒരുപാട് നന്ദിയുണ്ടെന്ന് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അനൂപ് മേനോന്‍ പറയുന്നു.
'വിവാഹവാര്‍ഷിക ആശംസകള്‍ നേര്‍ന്ന എല്ലാവരോടും നന്ദി പറയുന്നു. എന്റെ മണ്ടത്തരങ്ങളും ക്ഷമിക്കാന്‍ കഴിയാത്ത ഭ്രാന്തുകളും സഹിച്ചതിന് പ്രിയതമയ്ക്ക് നന്ദി. ആമിയെപ്പോലൊരു മകളെ എനിക്ക് സമ്മാനിച്ചതിന്, എന്റ സാഹസികയാത്രകളില്‍ സഹയാത്രികയായതിന്, പ്രിയേ നിനക്ക് ഒരുപാട് നന്ദി. ഇനിയും പുറപ്പെടാനിരിക്കുന്ന എണ്ണിയാല്‍ തീരാത്ത യാത്രകള്‍ക്ക്, നീയെന്ന സുന്ദരമായ മനസ്സിന്, ഇതിലെല്ലാം അപ്പുറം എന്നെ ഞാന്‍ ആകാന്‍ അനുവദിച്ചതിന് ഒരുപാടൊരുപാട് സ്‌നേഹം.'-അനൂപ് മേനോന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
2014 ഡിസംബര്‍ 27-നാണ് അനൂപ് മേനോനും ഷേമ അലക്‌സാണ്ടറും വിവാഹിതരായത്. ഇരുവരും എട്ടാം വിവാഹവാര്‍ഷികമാണ് ആഘോഷിച്ചത്.
Content Highlights: anoop menon about shema alexander on their wedding anniversary
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..