മിലിന്ദും അങ്കിതയും | Photo: instagram/ milind soman
നടനും മോഡലുമായ മിലിന്ദ് സോമനും ഭാര്യ അങ്കിത കോന്‍വാറിനും ഫിറ്റ്‌നസ് വിട്ടൊരു കളിയുമില്ല. ഇരുവരും മാരത്തണ്‍ ഓട്ടത്തിന്റേയും വര്‍ക്ക് ഔട്ടിന്റേയും യോഗയുടേയുമെല്ലാം വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പതിവായി പങ്കുവെയ്ക്കാറുണ്ട്.
അത്തരത്തില്‍ ഒരു വീഡിയോയാണ് അങ്കിത കഴിഞ്ഞ ദിവസം പങ്കുവെച്ചത്. യോഗ ചെയ്യുന്ന വീഡിയോയ്ക്കൊപ്പം അങ്കിത കുറിച്ചത് ഇങ്ങനെയാണ്.'എല്ലാ ദിവസവും യോഗ ചെയ്യുക. പ്രപഞ്ചത്തില്‍ നിങ്ങളുടെ വിശ്വാസം നിലനിര്‍ത്തുക'
ഇളം നീല നിറത്തിലുള്ള സ്‌പോര്‍ട്‌സ് ബ്രായും പിങ്ക് ടൈറ്റ്‌സുമാണ് അങ്കിതയുടെ വേഷം. മുടി പോണിടെയ്ല്‍ സ്റ്റൈലില്‍ കെട്ടിവെച്ചിട്ടുണ്ട്. ഈ വീഡിയോക്ക് താഴെ കമന്റുമായി മിലിന്ദ് സോമനുമെത്തി. കൈയടിയോടെയാണ് അങ്കിതയുടെ പാഷനെ മിലിന്ദ് സ്വീകരിച്ചത്.
വിവാഹത്തോടെ വാര്‍ത്തകളില്‍ ഇടം നേടിയ ദമ്പതികളാണ് മിലിന്ദും അങ്കിതയും. ഇരുവരും തമ്മില്‍ 26 വയസ്സിന്റെ പ്രായവ്യത്യാസമുണ്ട്. ഇതായിരുന്നു അന്നത്തെ ചര്‍ച്ചാവിഷയം. എന്നാല്‍ പ്രണയത്തിന് പ്രായം തടസ്സമല്ല എന്നായിരുന്നു അങ്കിതയുടെ നിലപാട്.
Content Highlights: ankita konwar performs yoga in new instagram video hubby Milind soman comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..