വാമികയുടെ ചിത്രമെടുക്കാന്‍ ശ്രമിച്ചവരോട് ദേഷ്യപ്പെട്ട് അനുഷ്‌ക; വീഡിയോ വൈറല്‍ 


ഫോട്ടോഗ്രാഫർമാരോട് ദേഷ്യപ്പെടുന്ന അനുഷ്‌ക ശർമ/ അനുഷ്‌ക ശർമയും വാമികയും | Photo: instagram/ anushka sharma

ന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മയും ഇതുവരെ മകള്‍ വാമികയുടെ മുഖം കാണുന്ന തരത്തിലുള്ള ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ജനിച്ച അന്നു മുതല്‍ മകളുടെ സ്വകാര്യത ഉറപ്പുവരുത്താന്‍ ഇരുവരും ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ മകളുടെ ചിത്രമെടുക്കാന്‍ ശ്രമിച്ച ഫോട്ടോഗ്രാഫര്‍മാരോട് അനുഷക ദേഷ്യപ്പെടുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

മകളുമൊത്ത് വിമാനത്താവളത്തില്‍ എത്തിയതായിരുന്നു അനുഷ്‌കയും കോലിയും. സ്‌ട്രോളറില്‍ ഇരിക്കുന്ന മകളുടെ ചിത്രം പകര്‍ത്തുന്നത് ശ്രദ്ധയില്‍പെട്ട അനുഷ്‌ക ദേഷ്യത്തോടെ അരുതെന്ന് ആംഗ്യം കാണിക്കുകയായിരുന്നു. വാമികയുടെ ചിത്രമല്ല എടുക്കുന്നതെന്ന് ഫോട്ടോഗ്രാഫര്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. മകളെ കാറിലേക്ക് മാറ്റിയശേഷം ഇരുവരും ഫോട്ടോക്ക് പോസ് ചെയ്യുകയം ചെയ്തു.2021 ജനുവരി 11-നാണ് വാമിക ജനിച്ചത്. മകളുടെ സ്വകാര്യതയെ തങ്ങള്‍ മാനിക്കുന്നുവെന്നും സോഷ്യല്‍ മീഡിയ എന്താണെന്ന് മനസിലാക്കുന്ന കാലംവരെ മകളെ അതില്‍ നിന്ന് അകറ്റി നിര്‍ത്തുമെന്നും കോലി നേരത്തെ വ്യക്തമാക്കിയിരുന്നു. മകളുടെ ഒന്നാം പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളും ഇരുവരും പങ്കുവെച്ചിരുന്നില്ല. എപ്പോഴും മുഖം തിരിഞ്ഞിരിക്കുന്ന വാമികയുടെ ചിത്രങ്ങളാണ് കോലിയും അനുഷ്‌കയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുള്ളത്.

Content Highlights: angry anushka sharma slams paps for taking vamikas pictures

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented