-
പോലീസ് ഉദ്യോഗസ്ഥന്റെ വംശവെറിക്കിടെ കൊല്ലപ്പെട്ട ആഫ്രിക്കന്‍ വംശജന് ജോര്‍ജ് ഫ്ളോയ്ഡിന്റെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധം കത്തിപ്പടരുകയാണ്. ഹോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിക്കുന്നുണ്ട്. ഇതിനിടയില്‍ തന്റെ പിറന്നാള്‍ വ്യത്യസ്തമായി ആഘോഷിക്കുകയാണ് ഹോളിവുഡ് താരറാണി ആഞ്ചലീന ജോളി. വംശീയ അനീതിക്കെതിരെ വലിയൊരു തുക സംഭാവന ചെയ്താണ് ആഞ്ചലീന തന്റെ പിറന്നാള്‍ ആഘോഷിച്ചത്.
അമേരിക്കയിലെ പൗരാവകാശ, നിയമ സഹായം ലഭിക്കുന്ന ചാരിറ്റി സ്ഥാപനമായ NACCP ലീഗല്‍ ഡിഫന്‍സ് ഫണ്ടിലേക്കാണ് തന്റെ നാല്പത്തിയഞ്ചാം പിറന്നാളിനോട് അനുബന്ധിച്ച് ആഞ്ചലീന തുക സംഭാവന ചെയ്തത്. ഒന്നും രണ്ടുമല്ല ഒരുകോടി അമ്പത്തിയൊന്നു ലക്ഷം രൂപയാണ് ആഞ്ചലീന നല്‍കിയത്. വര്‍ണ വിവേചനത്തിന് എതിരെയും സാമൂഹിക നീതി ഉറപ്പാക്കാനും നിയമപരിരക്ഷ ലഭിക്കാനും പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്.
സംഘടനയുടെ വര്ണവിവേചനത്തിനെതിരെയും തുല്യനീതി ഉറപ്പാക്കാനുമുള്ള പോരാട്ടത്തിന് തന്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്നും ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോകുന്നവര്‍ക്ക് നിയമപരിരക്ഷ ഉറപ്പാക്കേണ്ടതുണ്ടെന്നും ആഞ്ചലീന പറഞ്ഞു.
അവകാശങ്ങള്‍ മറ്റൊരാള്‍ക്ക് നല്കാന് മാത്രം ആരുടെയും കുത്തകയല്ലയ വിവേചനവും ഇത്തരത്തിലുള്ള ശിക്ഷാനടപടികളും നീതീകരിക്കാനാവുന്നതല്ല, സമൂഹത്തിലെ ഘടനാപരമായ ഇത്തരം തെറ്റുകള്‍ ചൂണ്ടിക്കാട്ടാന്‍ അമേരിക്കക്കാര്‍ എന്ന നിലയ്ക്ക് നമുക്കോരോരുത്തര്‍ക്കും അണിചേരാം- ആഞ്ചലീന പറഞ്ഞു.
ആഫ്രിക്കന്‍അമേരിക്കന്‍ വര്‍ഗക്കാരനായ ജോര്‍ജ് ഫ്ളോയ്ഡിനെ മിനസോട്ട പോലീസുകാരനായ ഡെറിക് ചൗ കാല്‍മുട്ട് അമര്‍ത്തി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി, സര്‍വീസില്‍നിന്നു പുറത്താക്കിയിരുന്നു. നീതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് അമേരിക്കയിലെങ്ങും ശക്തമായ പ്രതിഷേധം തുടരുകയാണ്. ഫ്ളോയ്ഡിന്റെ ജന്മനഗരമായ ഹൂസ്റ്റണാണ് ഏറ്റവും വലിയ പ്രതിഷേധത്തിന് സാക്ഷ്യംവഹിച്ചത്.
Content Highlights: Angelina Jolie celebrates 45th birthday by donating $200,000 to NAACP Legal Defense Fund
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..