'ദ്രവിക്കാന്‍ പോകുന്ന ശരീരമല്ലേ, സഹകരിക്കണം' എന്ന് യുവാവിന്റെ സന്ദേശം; ശക്തമായ മറുപടി നല്‍കി ശാലിനി


ശാലിനി നായർ | Photo: instagram/ shalini nair

വതാരക, മോഡല്‍, സീരിയല്‍ താരം എന്നീ നിലകളില്‍ ശ്രദ്ധേയയായ വ്യക്തിയാണ് ശാലിനി നായര്‍. ബിഗ് ബോസ് സീസണ്‍ നാലില്‍ മത്സരാര്‍ഥിയായി എത്തിയതോടെ അവര്‍ കൂടുതല്‍ പരിചിതയായി. ഇന്‍സ്റ്റഗ്രാമിലും ശാലിനി സജീവമാണ്. തന്റെ വിശേഷങ്ങളെല്ലാം അവര്‍ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ തന്നോട് അപമര്യാദയായി പെരുമാറിയ യുവാവിന് ശാലിനി നല്‍കിയ മറുപടിയാണ് ചര്‍ച്ചയാകുന്നത്. ഏതായാലും ദ്രവിക്കാന്‍ പോകുന്ന ശരീരമല്ലേയെന്നും സഹകരിക്കണമെന്നും വലിയൊരു തുക നല്‍കാമെന്നും സന്ദേശമയച്ച യുവാവിനാണ് ശാലിനി ശക്തമായ മറുപടി നല്‍കിയത്.



ആങ്കറിങ് ആണ് തന്റെ ജോലിയെന്നും തന്റെ ശരീരം വില്‍പനച്ചരക്കല്ലെന്നും ശാലിനി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. സഹായിക്കാനാണ് ഉദ്ദേശമെങ്കില്‍ ആങ്കറിങ് ചെയ്യാനുള്ള അവസരം നല്‍കുകയാണ് വേണ്ടതെന്നും ശാലിനി കുറിപ്പില്‍ പറയുന്നു. യുവാവിന്റെ സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടും അവര്‍ പങ്കുവെച്ചിട്ടുണ്ട്.

ശാലിനിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

അത്ര സങ്കടം നിങ്ങള്‍ക്കുണ്ടെങ്കില്‍ അവതരണം ആണ് എന്റെ പ്രൊഫഷന്‍. നിങ്ങളുടെ വീട്ടിലോ അറിവില്‍ എവിടെയെങ്കിലുമോ വിവാഹങ്ങളോ മറ്റ് ആഘോഷങ്ങളോ ഉണ്ടെങ്കില്‍ അവതാരകയായി വിളിക്കൂ,, ഭംഗിയായി പ്രോഗ്രാം ചെയ്യാം. അതില്‍ സംതൃപ്തി തോന്നിയാല്‍ അര്‍ഹിക്കുന്ന പ്രതിഫലം തരൂ അങ്ങിനെയും എന്നെയും കുടുംബത്തെയും നിങ്ങള്‍ക്ക് സഹായിക്കാമല്ലോ കഷ്ടപ്പാടിന്റെ വേദനയുള്‍ക്കൊണ്ട് മനസ്സിനെ പാകപ്പെടുത്തി മുന്നോട്ട് പോവുകയാണ്,,സഹായിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഉപദ്രവിക്കരുത് ????ഇതൊന്നും മൈന്‍ഡ് ചെയ്യണ്ട എന്ന് പറഞ്ഞാലും നമ്മുടെ ചില സമയത്തെ മൗനം പോലും ഇക്കൂട്ടര്‍ അവര്‍ക്ക് അനുകൂലമായി കരുതും,, അച്ഛനും ആങ്ങളയും കുഞ്ഞും ഉള്‍പ്പെടെ ഈ പോസ്റ്റ് കാണുമെന്നറിയാം,, അവര്‍ കാണാതെ അവര്‍ അറിയാതെ ഇതുപോലെയുള്ള ഒരുപാട് സംഭവങ്ങള്‍ മറച്ചു വെച്ചിട്ടുണ്ട്. പക്ഷേ ഇനി അറിയണം.. നാളെ എന്റെ സഹോദരനോ മകനോ വേറൊരു പെണ്‍കുട്ടിയോട് ഇത് പോലെ പെരുമാറില്ല. അത് പോലെ ഒരുപാട് സഹോദരങ്ങള്‍ ഇത് മനസ്സിലാക്കുമെന്ന് കരുതുന്നു. നിങ്ങള്‍ക്കുള്ള വില്‍പ്പന ചരക്കല്ല എന്റെ ശരീരം. ഇതില്‍ ഉയിര്‍ വാഴുന്നുണ്ടെങ്കില്‍ അത് എന്റെ പ്രിയപ്പെവര്‍ക്ക് വേണ്ടി മാത്രമാണ്.

Content Highlights: anchor shalini nair respond obscene message


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented