.
അംബാനികുടുംബത്തില്‍ വീണ്ടും കല്യാണമേളം. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെയും റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ നിത അംബാനിയുടെയും മകന്‍ അനന്ത്
അംബാനിയാണ് വിവാഹിതനാകുന്നത്. വ്യവസായ പ്രമുഖനായ വിരേന്‍ മെര്‍ച്ചന്റിന്റെയും ശൈലയുടെയും മകള്‍ രാധിക മെര്‍ച്ചന്റാണ് വധു.
രാജസ്ഥാനിലെ നാഥ് ദ്വാരയിലുള്ള ശ്രീനാഥ്ജി ക്ഷേത്രത്തിലാണ് ആഘോഷമായി ഇരുവരുടേയും വിവാഹ നിശ്ചയം (രോക) നടന്നത്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍ നടന്നത്. ക്ഷേത്രത്തിലെ പരമ്പരാഗത ആചാരങ്ങളോടെയാണ് ചടങ്ങ് നടന്നത്.
അനന്തും രാധികയും വര്‍ഷങ്ങളായി പരിചയക്കാരാണ്. അവര്‍ വിവാഹിതരാകുന്നുവെന്ന് വര്‍ഷങ്ങളായി വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോളിതാ വാര്‍ത്തകളെല്ലാം ശരിയാണെന്നു ഉറപ്പിച്ചുകൊണ്ടാണ് വിവാഹിതരാകുന്നുവെന്ന വാര്‍ത്ത പുറത്ത വന്നത്.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന വിവാഹത്തിന്റെ ഔപചാരിക തുടക്കമായിരുന്നു ഇന്നത്തെ ചടങ്ങ്. രാധികയുടെയും അനന്തിന്റെയും ഒന്നിച്ചുള്ള യാത്രയില്‍ ഇരു കുടുംബങ്ങളും എല്ലാവരുടെയും അനുഗ്രഹവും ആശംസകളും തേടി. നീല നിറത്തിലുള്ള ഡിസൈനര്‍ കുര്‍ത്തയാണ് ആനന്ദ് അംബാനി ചടങ്ങില്‍ ധരിച്ചിരുന്നത്. പീച്ചും വൈറ്റും നിറത്തിലുള്ള ഡിസൈനര്‍ ലെഹങ്കയാണ് രാധിക ധരിച്ചത്.
യു.എസിലെ ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നാണ് അനന്ത് പഠനം പൂര്‍ത്തിയാക്കിയത്. അതിനുശേഷം റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ ജിയോ പ്ലാറ്റ്ഫോമുകളുടെയും റിലയന്‍സ് റീട്ടെയ്ല്‍ വെഞ്ച്വേഴ്സിന്റെയും ബോര്‍ഡ് അംഗം ഉള്‍പ്പെടെയുളള വിവിധ പദവികളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം നേടിയ രാധിക, ബോര്‍ഡ് ഓഫ് എന്‍കോര്‍ ഹെല്‍ത്ത് കെയറില്‍ ഡയറക്ടറായി സേവനമനുഷ്ഠിക്കുകയാണ്. ക്ലാസിക്കല്‍ ഡാന്‍സര്‍ കൂടിയായ രാധിക 2018-ല്‍ ഇഷ അംബാനിയുടെ സംഗീത് ചടങ്ങില്‍ നൃത്തം ചെയ്ത് ശ്രദ്ധ നേടിയിരുന്നു.
Content Highlights: anant ambani-aadhika merchant get engaged, Rajasthan's Shrinathji Temple,mukesh ambani,engagement
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..