ആനന്ദ് അംബാനി-രാധിക മെർച്ചന്റ് വിവാഹ നിശ്ചയ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ | Photo: ANI
വിവാഹനിശ്ചയ ചടങ്ങില്‍ തിളങ്ങി ആനന്ദ് അംബാനിയും വധു രാധിക മെര്‍ച്ചന്റും. അംബാനി കുടുംബത്തിന്റെ മുംബൈയിലെ 'അന്റീലിയ' വീട്ടിലായിരുന്നു ചടങ്ങ് നടന്നത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും നിരവധി സെലിബ്രിറ്റികളും ചടങ്ങില്‍ പങ്കെടുത്തു.
ഗോള്‍ഡന്‍ നിറത്തിലുള്ള ലെഹങ്കയാണ് രാധിക ധരിച്ചിരുന്നത്. സെലിബ്രിറ്റി ഡിസൈനര്‍മാരായ അബൂ ജാനിയും സന്ദീപ് ഖോസ്ലയുമാണ് ഈ വസ്ത്രം ഒരുക്കിയത്. നീല നിറത്തിലുള്ള ഔട്ട്ഫിറ്റിലാണ് ആനന്ദ് എത്തിയത്.
ആചാരപരമായ ചടങ്ങുകള്‍ക്ക് ശേഷമാണ് മോതിര കൈമാറ്റം നടന്നത്. ഗുജറാത്തി ഹിന്ദു കുടുംബങ്ങള്‍ക്കിടയില്‍ തലമുറകളായി പിന്തുടരുന്ന ഗോല്‍ ധന, ചുനരി വിധി തുടങ്ങിയ പാരമ്പര്യ ചടങ്ങുകള്‍ നടന്നു. കുടുംബ ക്ഷേത്രങ്ങളില്‍ പ്രത്യേക വഴിപാടുകളുമുണ്ടായിരുന്നു. വധുവിന്റെ വീട്ടുകാര്‍ സമ്മാനങ്ങളും പഴങ്ങളും പലഹാരങ്ങളുമായാണ് വരന്റെ വീട്ടിലെത്തിയത്.
ചടങ്ങില്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിച്ചത് അംബാനി കുടുംബത്തിന്റെ സര്‍പ്രൈസ് നൃത്തമായിരുന്നു. നിത അംബാനി, മുകേഷ് അംബാനി, മൂത്ത മകന് ആകാശ് അംബാനി, ആകാശിന്റെ ഭാര്യ ശ്ലോക മെഹ്ത, മകള്‍ ഇഷാ അംബാനി, ഭര്‍ത്താവ് ആനന്ദ് പിറാമല് എന്നിവരെല്ലാം നൃത്തം ചെയ്തു.
ഹം ആപ്കെ ഹേ കോന്‍ എന്ന ചിത്രത്തിലെ 'വാഹ് വാഹ് രാംജി' എന്ന ഗാനത്തിന് അനുസരിച്ചായിരുന്നു അംബാനി കുടുംബത്തിന്റെ ഫ്ളാഷ് മോബ്. ആനന്ദിന്റേയും രാധികയുടേയും പേരുകള്‍ ചേര്‍ത്ത് ഇതിന്റെ വരികളില്‍ മാറ്റം വരുത്തിയിരുന്നു.
ചടങ്ങില്‍ അതിഥികളുടെ ശ്രദ്ധ പിടിച്ചുപറ്റിയ മറ്റൊരു സംഭവം കൂടി നടന്നു. ഇരുവരുടേയും വിവാഹ മോതിരങ്ങള്‍ സ്റ്റേജിലേക്ക് എത്തിച്ചത് അംബാനി കുടുംബത്തിലെ വളര്‍ത്തുനായയാണ്. 'ചടങ്ങിന് എല്ലാവരും തയ്യാറായി. പക്ഷേ മോതിരങ്ങള്‍ മാത്രം എത്തിയില്ല. അതുമായി ഇപ്പോള്‍ ഒരു സ്പെഷ്യല്‍ അതിഥി എത്തും. എല്ലാവരും ആ അതിഥിക്കായി വഴിയൊരുക്കുമല്ലോ' എന്ന ആമുഖത്തോട് കൂടി ഇഷ അംബാനിയാണ് വളര്‍ത്തുനായയെ സ്റ്റേജിലേക്ക് ക്ഷണിച്ചത്.
ഇതിന് പിന്നാലെ കഴുത്തില്‍ ഘടിപ്പിച്ച കടുംചുവപ്പ് റിബ്ബണില് കെട്ടിയ മോതിരവുമായി വളര്‍ത്തുനായ ആനന്ദിനും രാധികയ്ക്കും അരികിലെത്തി. നായയുടെ കഴുത്തില്‍ നിന്ന് മോതിരം ഊരിയെടുത്ത് ആനന്ദ് രാധികയെ അണിയിക്കുകയും ചെയ്തു. കൈയടികോളെടായണ് അതിഥികള്‍ ഈ നിമിഷം വരവേറ്റത്.
നേരത്തെ രാധികയുടെ മെഹന്ദി ചടങ്ങിന്റെ ചിത്രങ്ങളും വൈറലായിരുന്നു. അന്ന് പിങ്ക് ലെഹങ്കയില്‍ അതിസുന്ദരിയായിട്ടാണ് രാധിക പ്രത്യക്ഷപ്പെട്ടത്. രാജസ്ഥാനില്‍ നിന്നുള്ള വ്യവസായിയും എന്‍കോര്‍ ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പ് ഉടമയുമായ വീരേന്‍ മര്‍ച്ചന്റിന്റെയും ഷൈല മര്‍ച്ചന്റിന്റെയും മകളാണ് രാധിക. ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍നിന്ന് ബിരുദമെടുത്ത രാധിക മര്‍ച്ചന്റ് എന്‍കോര്‍ ഹെല്‍ത്ത്കെയര്‍ ലിമിറ്റഡില്‍ ഡയറക്ടറാണ്.
Content Highlights: anant ambani and radhika merchants engagement ceremony at antilia
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..