'ഇഡ്ഡലി പാട്ടി'ക്ക് സ്വപ്നഭവനം സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര


അവസാനംവരെയും ഒരു രൂപയ്ക്ക് ഇഡ്ഡലി നൽകുമെന്ന നിശ്ചയദാർഢ്യത്തോടെയാണ്  പുതിയ വീട്ടിലേക്ക് പാട്ടി  വലതുകാൽ വെച്ചു കയറിയത്

മഹീന്ദ്ര ഗ്രൂപ്പ് നിർമ്മിച്ച നൽകിയ വീടിന് മുന്നിൽ കമ്പനി ഉദ്യോഗസ്ഥരോടൊപ്പം 'ഇഡ്ഡലി പാട്ടി'യെന്ന കമലാത്താൾ

കോയമ്പത്തൂർ: ഒരു രൂപയ്ക്ക് ഇഡ്ഡലി വിറ്റ് വാർത്തകളിൽ നിറഞ്ഞുനിന്ന 'ഇഡ്ഡലി പാട്ടി' കമലാത്താളിന് ലോക മാതൃദിനത്തിൽ മഹീന്ദ്ര ഗ്രൂപ്പിന്റെ ആദരം. കമലാത്താൾ ആഗ്രഹിച്ച സ്വപ്നഭവനമാണ് ഞായറാഴ്ച കമ്പനി അധികൃതർ ഏൽപ്പിച്ചത്. ഇക്കാര്യം ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ അറിയിച്ചു. മാതൃദിനത്തിൽ ഇഡ്ഡലി അമ്മയ്ക്ക് വീട് നൽകിയ കാര്യവും ഗൃഹപ്രവേശ വീഡിയോയും അദ്ദേഹം പങ്കുവെച്ചു.

ഒരു ഇഡ്ഡലി 25 പൈസക്ക് നൽകിത്തുടങ്ങി നിലവിൽ ഒരു രൂപയ്ക്ക് നൽകുന്ന കമലാത്താൾ(85) നെ കുറിച്ച് രണ്ടുവർഷം മുമ്പാണ് സാമൂഹിക
മാധ്യമങ്ങളിലൂടെ ലോകം അറിഞ്ഞത്. 35 വർഷമായി ഒറ്റയ്ക്ക് മാവരച്ച് ഇഡ്ഡലി ഉണ്ടാക്കുകയും ചട്നിയും, സാമ്പാറും ചേർത്ത് സ്നേഹത്തോടെ വിളമ്പി നൽകുന്ന പാട്ടിയെ കുറിച്ചുള്ള വാർത്ത ആനന്ദ് മഹീന്ദ്ര പങ്കുവെച്ചതോടെ കമലാത്താളിന് ആരാധകരേറി. തുടർന്ന് മഹീന്ദ്രയുടെ നിർദ്ദേശപ്രകാരം കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥനായ പുകഴ് നേരിട്ടെത്തി ഇവർക്ക് പുത്തൻ ഗ്യാസ് അടുപ്പും ഗ്രൈൻഡറും മിക്സിയും നൽകി. വാർത്തയറിഞ്ഞ് ഭാരത് ഗ്യാസ് മാസംതോറും 2 സിലിണ്ടറുകളും ഹിന്ദുസ്ഥാൻ പെട്രോളിയം ഒരു സിലിണ്ടറും നൽകി. അതുവരെയും പുലർച്ചെ മുതൽ വിറകടുപ്പിൽ ആയിരുന്നു പാട്ടി ഇഡ്ഡലി ഉണ്ടാക്കിയിരുന്നത്.

ഇതിനിടെയാണ് മഹീന്ദ്ര കമ്പനി ഉദ്യോഗസ്ഥനോട് തലചായ്ക്കാൻ ഒരു വീടിന്റെ ആവശ്യം അറിയിച്ചുത്. അദ്ദേഹം ആനന്ദ് മഹീന്ദ്രയെ അത് അറിയിക്കുകയായിരുന്നു. തുടർന്ന് കമലാത്താളിന്റെ പേരിൽ കോയമ്പത്തൂർ വടിവേലം പാളയത്ത് രണ്ടര ലക്ഷം രൂപ ചെലവിൽ 1.75 സെന്റ് വാങ്ങി. ഇതോട് ചേർന്ന് അന്നത്തെ ഗ്രാമ നഗര വികസന വകുപ്പ് മന്ത്രി എസ്. പി. വേലുമണി 1.75 സെന്റ് ഭൂമിയും വാങ്ങി നൽകി. കോവിഡ് കാരണം നീണ്ട പദ്ധതി ഈ വർഷം ജനുവരി 28ന് 7 ലക്ഷം രൂപ ചിലവിൽ മഹീന്ദ്രയുടെ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ മഹീന്ദ്ര ലൈഫ് സ്പേസസ് ആരംഭിച്ച് മെയ് അഞ്ചിന് പൂർത്തിയാക്കി.

വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങളും നൽകിയതോടൊപ്പം ഒരു ഭാഗം താമസിക്കാനും മറ്റൊരു ഭാഗത്ത് ഇഡ്ഡലി ഉണ്ടാക്കി വിൽക്കാൻ ആവശ്യമായ അടുപ്പുകളും സൗകര്യങ്ങളും ഒരുക്കി നൽകിയാണ് കമലാത്താളിന്റെ സ്വപ്നം പൂർത്തീകരിച്ചത്. അവസാനംവരെയും ഒരു രൂപയ്ക്ക് ഇഡ്ഡലി നൽകുമെന്ന നിശ്ചയദാർഢ്യത്തിലാണ് പുതിയ വീട്ടിലേക്ക് പാട്ടി വലതുകാൽ വെച്ച് കയറിയത്.

Content Highlights: Anand Mahindra gifts new house to Tamil Nadu’s Idli Amma

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022

More from this section
Most Commented