അമൃത സുരേഷ് മകൾ അവന്തികയ്ക്കൊപ്പം | Photo: instagram/ amrutha suresh
ഗായിക അമൃത സുരേഷിന് ഹൃദയം നിറയ്ക്കുന്ന കുറിപ്പെഴുതി മകള്‍ അവന്തിക. ലോകത്തെ ഏറ്റവും മികച്ച അമ്മയും സ്ത്രീയുമാണ് അമൃതയെന്നാണ് പാപ്പു എന്നു വിളിപ്പേരുള്ള അവന്തിക കുറിച്ചത്. ഈ കുറിപ്പിന്റെ ചിത്രം അമൃത ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 'ഇതില്‍ കൂടുതല്‍ എനിക്കെന്താണ് വേണ്ടത്' എന്നും അമൃത ചോദിക്കുന്നു.
'ലോകത്തെ ഏറ്റവും മികച്ച അമ്മയും സ്ത്രീയും ശക്തയായ വ്യക്തിയും മികച്ച ഗായികയും ദയയുള്ള സുന്ദര ചിത്രശലഭവും മാധുര്യമേറിയ വ്യക്തിയും നിങ്ങളാണെന്ന് അമ്മയ്ക്ക് എഴുതിയ കത്തില്‍ അവന്തിക കുറിക്കുന്നു.
ഇതിന് താഴെ നിരവധി ആരാധകര്‍ കമന്റുമായെത്തി. അവന്തികയുടെ അമ്മ സ്നേഹം വിലമതിക്കാനാകാത്തതാണെന്ന് ആരാധകര്‍ പറയുന്നു. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് അവന്തിക സ്കൂളില്‍ പോകുന്ന ചിത്രവും അമൃത പോസ്റ്റ് ചെയ്തിരുന്നു. 'എന്റെ പാപ്പു വീണ്ടും സ്കൂളിലേക്ക്' എന്ന കുറിപ്പോടെയാണ് മകള്‍ യൂണിഫോം ധരിച്ച് നില്കുന്ന ചിത്രം അമൃത പങ്കുവെച്ചത്.
Content Highlights: amrutha suresh shares heart touching letter by daughter avanthika
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..