തേയിലത്തോട്ടത്തിൽ അമൃത | Photo: instagram/ amruthasuresh
അവധിയാഘോഷത്തിനിടേയുള്ള രസകരമായ വീഡിയോ പങ്കുവെച്ച് ഗായിക അമൃത സുരേഷ്. മൂന്നാറിലെ തേയിലത്തോട്ടത്തില്‍ നിന്ന് തേയില നുള്ളുന്ന വീഡിയോയാണ് അമൃത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. തേയില തോട്ടത്തില്‍ ജോലി ചെയ്യുന്ന സ്ത്രീകളേയും ഈ വീഡിയോയില്‍ കാണാം.
തനിക്കു സംഗീത പരിപാടിയില്ലെങ്കിലും ജീവിക്കാനാകുമെന്ന് മനസ്സിലായെന്ന് തമാശയായി അമൃത പറയുന്നുണ്ട്. എങ്ങനെയാണ് തേയില നുള്ളുന്നതെന്ന് തൊഴിലാളികള്‍ കാണിച്ചുകൊടുക്കുന്നതും അമൃത അത് ആസ്വദിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം.
മകള്‍ പാപ്പു എന്നു വിളിക്കുന്ന അവന്തികയ്ക്കൊപ്പമാണ് അവധിയാഘോഷത്തിന് അമൃത മൂന്നാറില്‍ എത്തിയത്. യാത്ര തുടങ്ങിയപ്പോള്‍ മുതലുള്ള വിശേഷങ്ങള്‍ അമൃത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. മൂന്നാറിലെ റിസോര്‍ട്ടിലെ നീന്തല്‍കുളത്തില്‍ നിന്നുള്ള വീഡിയോ വൈറലായിരുന്നു.
Content Highlights: amritha suresh shares new video from munnar tea garden
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..