
കിയാര അദ്വാനിയും സിദ്ധാർഥ് മൽഹോത്രയും | Photo: ANI/ Twitter
ബോളിവുഡിലെ ഹോട്ട് പ്രണയജോഡിയാണ് സിദ്ധാര്‍ഥ് മല്‍ഹോത്രയും കിയാര അദ്വാനിയും. ഷേര്‍ഷാ എന്ന ചിത്രത്തില്‍ ഒരുമിച്ചഭിനയിച്ച ഇരുവരുടേയും കെമിസ്ട്രി ആരാധകര്‍ക്ക് ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ഇരുവരുടേയും പ്രണയബന്ധം തകര്‍ന്നുവെന്ന അഭ്യൂഹങ്ങളാണ് ബോളിവുഡില്‍ പ്രചരിക്കുന്നത്.
ഇതിന് പിന്നാലെ ഇരുവരും ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റുകളുമായി പ്രത്യക്ഷപ്പെട്ടു. ഹോളിവുഡ് താരവും കൊമേഡിയനുമായ സ്റ്റീവ് മാര്‍ട്ടിന്റെ വാക്കുകള്‍ കടമെടുത്താണ് സിദ്ധാര്‍ഥിന്റെ പോസ്റ്റ്. 'സൂര്യപ്രകാശമില്ലാത്ത ഒരു ദിവസം രാത്രി പോലെയാണ്.' തുര്‍ക്കിയില്‍ നിന്നുള്ള ചിത്രത്തിനൊപ്പം സിദ്ധാര്‍ഥ് കുറിച്ചു.
പ്രകൃതി ആസ്വാദിക്കുന്ന തന്റെ ചിത്രത്തിനൊപ്പം കിയാര അദ്വാനി കുറിച്ചത് ഇങ്ങനെയാണ് 'പുഞ്ചിരി നടുക, ചിരി വളര്‍ത്തുക, സ്നേഹം വിളവെടുക്കുക'.
ഒരു ദേശീയ ചാനലുമായുള്ള അഭിമുഖത്തിനിടെ, കിയാരയുമായുള്ള തന്റെ ബന്ധത്തെ കുറിച്ച് സിദ്ധാര്‍ഥ് സൂചന നല്‍കിയിരുന്നു. നടി എന്നതിലുപരി സാധാരണ ജീവിതത്തില്‍ കിയാര കാത്തുസൂക്ഷിക്കുന്ന വ്യക്തിത്വം തന്നെ വല്ലാതെ ആകര്‍ഷിക്കുന്നുവെന്ന് സിദ്ധാര്‍ഥ് അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 'ഞാന്‍ ഇഷ്ടപ്പെടുന്നത് ഓഫ് ക്യാമറയിലുള്ള കിയാരെയെയാണ്. അവളുടെ പെരുമാറ്റം ഒരു ബോളിവുഡ് നടിയില്‍ നിന്ന് വ്യത്യസ്തമാണ്, അവള്‍ക്ക് മനോഹരമായൊരു വ്യക്തിത്വമുണ്ട്, അത് ഞാന്‍ ആസ്വദിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു. ക്യാമറയ്ക്കു മുന്നില്‍ അവള് ഒരു അസാമാന്യ അഭിനേത്രിയാണ്. എനിക്ക് ഒന്നും മാറ്റാന്‍ ഇഷ്ടമല്ല. ആകെ ഒരു കാര്യം മാത്രമാണ് ഞാന്‍ മാറ്റാന്‍ ആഗ്രഹിക്കുന്നത്. അവള്‍ക്ക് എന്നോട് പ്രണമില്ല എന്നതാണ് മാറ്റാന്‍ ആഗ്രഹിക്കുന്ന ആ കാര്യം.' സിദ്ധാര്‍ഥ് അഭിമുഖത്തല്‍ പറയുന്നു.
മിഷന് മജ്നു, യോദ്ധ, താങ്ക് ഗോഡ് എന്നിങ്ങനെ ഈ വര്‍ഷം മൂന്നു ചിത്രങ്ങളാണ് സിദ്ധാര്‍ഥിന്റേതായി റിലീസിനുള്ളത്. ഭൂല്‍ ഭൂലയ്യ-2, ഗോവിന്ദ നാം മേരാ, ജുഗ് ജുഗ് ജീയോ എന്നിവയാണ് ഇനി സ്ക്രീനിലെത്താനുള്ള കിയാരയുടെ ചിത്രങ്ങള്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..