അമല പോൾ അമ്മയ്ക്കും സഹോദരന്റെ ഭാര്യയ്ക്കുമൊപ്പം | Photo: instagram/ amala paul
പഴനി ക്ഷേത്രം സന്ദര്‍ശിച്ച് നടി അമല പോള്‍. അമ്മയ്ക്കും സഹോദരന്റെ ഭാര്യയ്ക്കുമൊപ്പമായിരുന്നു താരം ക്ഷേത്രദര്‍ശനത്തിനെത്തിയത്. പഴനിയില്‍ നിന്നുള്ള ചിത്രങ്ങളും അമല ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.
പ്രസാദം നെറ്റിയില്‍ തൊട്ട്, പൂമാലയും അണിഞ്ഞ് നില്‍ക്കുന്ന അമലയെ ചിത്രങ്ങളില്‍ കാണാം. വെള്ള കുര്‍ത്തയും കറുപ്പ് പട്യാല പാന്റുമായിരുന്നു അമലയുടെ വേഷം.
വര്‍ഷങ്ങള്‍ക്ക് ശേഷം വിവേക് സംവിധാനം ചെയ്ത ടീച്ചര്‍ എന്ന ചിത്രത്തിലൂടെ അമല മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരുന്നു. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ക്രിസ്റ്റഫര്‍ ആണ് ഇനി പുറത്തിറങ്ങാനുള്ളത്. പൃഥ്വിരാജ് നായകനാകുന്ന ആടുജീവിതത്തിലും അമലയാണ് നായിക.
Content Highlights: amala paul visits palani temple with family
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..