കത്രീന കൈഫും വിക്കി കൗശലും/ മൻവീന്ദർ സിങ്ങ് Photo: instagram/ katrina kaif/ kingadityarajput
ബോളിവുഡ് താരദമ്പതികളായ കത്രീന കൈഫിനും വിക്കി കൗശലിനുമെതിരെ വധഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് പോലീസ് പിടികൂടിയ മന്‍വീന്ദര്‍ സിങ്ങ് കത്രീനയുടെ കടുത്ത ആരാധകന്. കിങ് ആദിത്യ രജ്പുത്, കിങ് ബോളിവുഡ് സിഇഒ എന്നീ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലൂടെ കത്രീനയെ നിരന്തരം ശല്ല്യം ചെയ്യുന്ന ആരാധകനാണ് മന്‍വീന്ദര്‍.
ഇയാളുടെ അക്കൗണ്ടില്‍ കത്രീന കൈഫിനൊപ്പമുള്ള നിരവധി ചിത്രങ്ങളും വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. എല്ലാം തലവെട്ടി മാറ്റി സ്വന്തം തല ചേര്‍ത്ത് എഡിറ്റ് ചെയ്ത ചിത്രങ്ങളാണ്. ഇത്തരം ഒരു ചിത്രമാണ് പ്രൊഫൈല്‍ ചിത്രവും.
കത്രീനയുടെ ബിസിനസ് സംരഭമായ കേബൈകത്രീനയുടെ ഉടമസ്ഥനാണെന്നും കത്രീന തന്റെ ഭാര്യയാണെന്നും ഇയാള്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പറയുന്നു. കത്രീനയോടൊപ്പം അടുത്തുതന്നെ ഒരു പരസ്യചിത്രത്തില്‍ പ്രത്യക്ഷപ്പെടുമെന്നും അവകാശപ്പെടുന്നുണ്ട്.
കത്രീനയുടേയും വിക്കി കൗശലിന്റേയും വിവാഹചിത്രത്തില്‍ വിക്കിയുടെ തലവെട്ടി മാറ്റി സ്വന്തം തല ചേര്‍ത്ത് തങ്ങളുടെ വിവാഹം കഴിഞ്ഞെന്നും ഇയാള്‍ കുറിച്ചിട്ടുണ്ട്. യഥാര്‍ഥത്തില്‍ കത്രീനയുടെ അനിയത്തി ഇസെബെല്ല കൈഫിനേയാണ് വിക്കി വിവാഹം ചെയ്തതെന്നും കത്രീനയെ വിവാഹം ചെയ്തന്നെ രീതിയില്‍ വിക്കി നാടകം കളിക്കുകയാണെന്നും ഇയാള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്നു.
ബോളിവുഡിലെ മറ്റു ചില നടിമാരോടൊപ്പമുള്ള എഡിറ്റ് ചെയ്ത ചിത്രങ്ങളും ഇയാള്‍ പങ്കുവെച്ചിട്ടുണ്ട്. ശ്രദ്ധ കപൂറിനെ ചുംബിക്കുന്ന ചിത്രവും ഇതിലുണ്ട്.
ലഖ്നൗ സ്വദേശിയായ മന്വീന്ദറിന്റെ ശല്ല്യം കൂടിയതോടെയാണ് വിക്കി സാന്താക്രൂസ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. അന്വേഷണത്തിനൊടുവില്‍ തിങ്കളാഴ്ച രാത്രി തന്നെ മന്വീന്ദറിനെ പോലീസ് പിടികൂടി. മുംബൈയില്‍ സിനിമയിലും ടി.വി സീരിയലുകളിലും അഭിനയിക്കാന്‍ ശ്രമിച്ചുവരികയായിരുന്നു മന്‍വീന്ദര്‍ എന്നാണ് റിപ്പോര്‍ട്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..