മൂന്നു ലക്ഷം രൂപ വിലയുള്ള പിങ്ക് ടോപ്പില്‍ തിളങ്ങി ആലിയ; നല്ല ചേർച്ചയെന്ന് കരീന


ആഡംബര ഫാഷന്‍ ബ്രാന്‍ഡ് ആയ ഗൂച്ചിയുടെ കളക്ഷനിലേതാണ് ഡ്രസ്സ്.

ആലിയ ഭട്ട്‌ | Photo: Instagram/ Alia Bhatt

മ്മയാകാനുള്ള തയ്യാറെടുപ്പിലാണ് ബോളിവുഡ് നടി ആലിയാ ഭട്ട്. ജൂണില്‍ ആലിയ തന്നെയാണ് ഈ സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്.

ഇതിന് പിന്നാലെ ആലിയയുടെ ഗര്‍ഭകാല ഫാഷനും ചര്‍ച്ചയായി. വളരെ ലളിതവും അയഞ്ഞതും സ്റ്റൈലും ഒത്തുചേര്‍ന്ന മറ്റേണിറ്റി വെയറുകളാണ് ആലിയ തിരഞ്ഞെടുക്കുന്നത്. ഗര്‍ഭകാലത്തും സ്റ്റൈലായി വസ്ത്രം ധരിക്കുന്ന ആലിയയെ നിരവധി പേര്‍ അഭിനന്ദിച്ചു.

ഇപ്പോഴിതായ ബേബി പിങ്ക് നിറത്തിലുള്ള മറ്റേണിറ്റി വെയറില്‍ ആലിയ ഫാഷനിസ്റ്റുകളുടെ ഹൃദയം പിടിച്ചുപറ്റിയിരിക്കുന്നു. ബ്രഹ്മാസ്ത്ര എന്ന തന്റെ പുതിയ സിനിമയുടെ പ്രചാരണ പരിപാടിയിലാണ് ആലിയ ഈ വസ്ത്രം ധരിച്ചെത്തിയത്.

ആഡംബര ഫാഷന്‍ ബ്രാന്‍ഡ് ആയ ഗൂച്ചിയുടെ കളക്ഷനിലേതാണ് ഡ്രസ്സ്. റഫിള്‍സ് ആണ് ഈ ഷിഫോണ്‍ വസ്ത്രത്തിന്റെ മുഖ്യ ആകര്‍ഷണം. ഫുള്‍ സ്ലീവും സെല്‍ഫ് ടൈ സ്റ്റെലിലുള്ള നെക്കുമാണ് മറ്റു പ്രത്യേകതകള്‍. ഇതിനൊപ്പം കറുപ്പ് വെയ്സ്റ്റ് കോട്ടും കറുപ്പ് പാന്റ്‌സുമാണ് പെയര്‍ ചെയ്തത്.

പിങ്ക് ലിപ്സ്റ്റിക്കും മസ്‌കാരയും ആലിയയെ കൂടുതല്‍ സുന്ദരിയാക്കി. കമ്മല്‍ മാത്രം ധരിച്ച് ആക്‌സസറിയില്‍ മിനിമല്‍ സ്റ്റൈലാണ് തിരഞ്ഞെടുത്തത്. ഏകദേശം 3.2 ലക്ഷം ഇന്ത്യന്‍ രൂപയാണ് ഈ ടോപ്പിന്റെ വില.

ഇതു ധരിച്ചുള്ള ചിത്രങ്ങള്‍ ആലിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തു. കരീന കപൂര്‍, ദിയ മിര്‍സ, ബിപാഷ ബസു, നേഹ ധൂപിയ, അമൃത കൗര്‍, കരിഷ്മ കപൂര്‍ തുടങ്ങി നിരവധി സെലിബ്രിറ്റികള്‍ ഈ ചിത്രങ്ങള്‍ക്ക് കമന്റുമായെത്തി. 'അടിപൊളി, നല്ല ചേർച്ച!' എന്നായിരുന്നു കരീനയുടെ കമന്റ്.

Content Highlights: alia bhatts pregnancy glow lights up her new photos and kareena kapoor comments

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022

Most Commented