കാടിനു നടുവില്‍വെച്ച് രണ്‍ബീര്‍ ചോദിച്ചു;'ഞാന്‍ നിന്നെ വിവാഹം ചെയ്‌തോട്ടെ?'; ആലിയ പറയുന്നു


ബോളിവുഡ് സംവിധായകനായ കരണ്‍ ജോഹര്‍ അവതാരകനായ 'കോഫി വിത്ത് കരണ്‍' ഷോയിലാണ് ആലിയയുടെ വെളിപ്പെടുത്തല്‍.

ആലിയ ഭട്ടും രൺബീർ കപൂറും | Photo: instagram/ alia bhatt/ neethu singh

ഞ്ചു വര്‍ഷത്തോളം നീണ്ടുനിന്ന പ്രണയത്തിനൊടുവില്‍ കഴിഞ്ഞ ഏപ്രില്‍ 14-നാണ് ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും വിവാഹിതരായത്. ഇപ്പോള്‍ ഇരുവരും ഒരു കുഞ്ഞിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ്. താന്‍ ഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്ത കഴിഞ്ഞ ജൂണിലാണ് ആലിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

ഇതിന് പിന്നാലെ രണ്‍ബീറുമായുള്ള പ്രണയത്തെ കുറിച്ചും തുറന്നുപറയുകയാണ് ആലിയ. ബോളിവുഡ് സംവിധായകനായ കരണ്‍ ജോഹര്‍ അവതാരകനായ 'കോഫി വിത്ത് കരണ്‍' ഷോയിലാണ് ആലിയയുടെ വെളിപ്പെടുത്തല്‍.

ടാര്‍സാനിയ, കെനിയ രാജ്യങ്ങളിലായി വ്യാപിച്ചികിടക്കുന്ന മാസായി മാര ദേശീയോദ്യാനത്തില്‍വെച്ചായിരുന്നു രണ്‍ബീര്‍ ആലിയയെ പ്രൊപ്പോസ് ചെയ്തത്. കാടിന് നടുവില്‍വെച്ച് അങ്ങനെയൊരു നീക്കം പ്രതീക്ഷിച്ചിരുന്നില്ലെന്നും ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങളില്‍ ഒന്നായിരുന്നു അതെന്നും ആലിയ പറയുന്നു.

'രണ്‍ബീറിനേയും അദ്ദേഹത്തിന്റെ ആസൂത്രണങ്ങളേയും കുറിച്ച് എനിക്കു പറയാന്‍ വാക്കുകളില്ല. ഞാന്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത നിമിഷത്തിലാണ് അതു സംഭവിച്ചത്. ഞങ്ങള്‍ അങ്ങനെയൊരു പ്രൊപ്പോസലിനെ കുറിച്ച് സംസാരിച്ചിട്ടുതന്നെ കുറേ കാലമായിരുന്നു. കോവിഡ് വന്നതോടെയാണ് എല്ലാം താളം തെറ്റിയത്. ഇതോടെയാണ് വിവാഹത്തെ കുറിച്ച് സംസാരിക്കേണ്ടെന്ന് തീരുമാനിച്ചത്. എന്നാല്‍ ഞങ്ങളുടെ പ്രണയം മനസിനുള്ളിലുണ്ടായിരുന്നു. അന്ന് ആരോടും പറയാതെ ആ യാത്രയില്‍ രണ്‍ബീര്‍ ഒരു മോതിരം കരുതിയിരുന്നു. കാടിനു നടുവില്‍വെച്ച് ആ മോതിരം എന്റെ നേരെ നീട്ടി. ഞങ്ങളോടൊപ്പമുള്ള ഗൈഡിനോട് ചിത്രങ്ങളെടുക്കാനും രണ്‍ബീര്‍ ഏര്‍പ്പാടു ചെയ്തിരുന്നു. അതുകൊണ്ട് ആ മനോഹര നിമിഷം ചിത്രങ്ങളായി സൂക്ഷിക്കാന്‍ കഴിഞ്ഞു.' ആലിയ പറയുന്നു.

'കുറേ കാലമായി എനിക്ക് പ്രണയമൊന്നുമില്ലായിരുന്നു. രണ്‍ബീറും അതുപോലെയായിരുന്നു. ഞാനും രണ്‍ബീറും വിവാഹിതരാകുമെന്ന് ആ സമയത്തെല്ലാം എന്റെ കൂട്ടുകാരികളും സഹോദരിയുമെല്ലാം പറയും. എനിക്ക് അന്ന് രണ്‍ബീറിനോട് ഇഷ്ടമുണ്ടായിരുന്നു. എന്നാല്‍ അതൊരു വിവാഹബന്ധം എന്ന തരത്തില്‍ അത്രത്തോളം ആഴമുള്ള ഇഷ്ടമായിരുന്നില്ല. എല്ലാവരും ഞങ്ങള്‍ വിവാഹം ചെയ്യുമെന്ന് പറയുമ്പോള്‍ ഞാന്‍ തലകുലുക്കി സമ്മതിച്ചു കൊടുക്കും. നമുക്ക് കാണാം എന്നു മറുപടി പറയും. അതിനായി കൂടുതല്‍ ഊര്‍ജ്ജം ചിലവഴിക്കാന്‍ എനിക്കു കഴിയുമായിരുന്നില്ല. അതു സ്വാഭാവികമായി സംഭവിക്കേണ്ട കാര്യമാണ്.

ബ്രഹ്‌മാസ്ത്ര എന്ന ചിത്രത്തിന്റെ വര്‍ക്ക്‌ഷോപ്പുമായി ബന്ധപ്പെട്ട് തെല്‍ അവീവിലേക്കുള്ള വിമാന യാത്രക്കിടേയാണ് പ്രണയത്തിന്റെ ആദ്യ സൂചനയുണ്ടായത്. എന്റേയും രണ്‍ബീറിന്റേയും സീറ്റ് അടുത്ത് അടുത്തായിരുന്നു. അതു അറിഞ്ഞപ്പോള്‍ ഞാന്‍ ആവേശഭരിതയായി. അദ്ദേഹം നടന്നുവന്ന് എന്റെ അടുത്ത് ഇരിക്കുന്നതിനായി കാത്തിരുന്നു. എന്നാല്‍ ആ സീറ്റിന് ചെറിയ തകരാറുണ്ടായിരുന്നു. ഇതോടെ അദ്ദേഹം മറ്റൊരു ഇടത്ത് ഇരിക്കാനാണ് സാധ്യത എന്ന് എനിക്ക് തോന്നി. എന്റെ സ്വപ്‌നങ്ങളെല്ലാം തകരുന്നത് എന്താണ് എന്ന അവസ്ഥയിലായിപ്പോയി ഞാന്‍. പക്ഷേ ആ സീറ്റ് ശരിയാക്കിയതോടെ രണ്‍ബീര്‍ എന്റെ അടുത്തുതന്നെ ഇരുന്നു. അതൊരു തുടക്കമായിരുന്നു.' ആലിയ കൂട്ടിച്ചേര്‍ത്തു.

Content Highlights: alia bhatt shares how ranbir kapoor proposed to her in maasai mara

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022

Most Commented