ആലിയ ഭട്ടും സോണി റസ്ദാനും നരേന്ദ്രനാഥ് റസ്ദാനൊപ്പം
നടി ആലിയ ഭട്ടിന്റെ മുത്തച്ഛൻ നരേന്ദ്രനാഥ് റാസ്ദാൻ മരണപ്പെട്ട വിവരം പുറത്തുവന്നിരുന്നു. 94വയസ്സായ അദ്ദേഹത്തിന്റെ നിര്യാണത്തിൽ വൈകാരികമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ആലിയ. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ആലിയ മുത്തച്ഛനെക്കുറിച്ച് പങ്കുവെച്ചിരിക്കുന്നത്.
തന്റെ ഹീറോ ആയിരുന്നു മുത്തച്ഛൻ എന്നു പറഞ്ഞുകൊണ്ടാണ് ആലിയ ചിത്രംസഹിതം കുറിപ്പ് പങ്കുവെച്ചത്. 93 വയസ്സു വരെ ഗോൾഫ് കളിച്ച, ജോലി ചെയ്ത, ഏറ്റവും മികച്ച ഓംലെറ്റ് തയ്യാറാക്കിയ ആളാണ് തന്റെ മുത്തച്ഛൻ എന്ന് ആലിയ പറയുന്നു.
ഏറ്റവും മികച്ച കഥകൾ പങ്കുവെച്ചയാളാണ് അദ്ദേഹമെന്നും വയലിൻ വായിക്കുകയും കൊച്ചുമകളുടെ മകൾക്കൊപ്പം കളിച്ചിരുന്നയാളാണെന്നും കുറിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ക്രിക്കറ്റ് കളിയും സ്കെച്ചിങ്ങും ഇഷ്ടമായിരുന്നെന്നും ആലിയ പറയുന്നു. മുത്തച്ഛന്റെ 92ാം പിറന്നാളിൽ നിന്നുള്ള വീഡിയോ സഹിതമാണ് ആലിയ കുറിപ്പ് പങ്കുവെച്ചത്.
ആലിയയുടെ അമ്മയും പ്രശസ്ത നടിയുമായ സോണി റസ്ദാനും തന്റെ അച്ഛന്റെ വിയോഗത്തിൽ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.
ഭൂമിയിലെ തങ്ങളുടെ മാലാഖയായിരുന്നു അദ്ദേഹമെന്നും അദ്ദേഹത്തിന്റെ അനുകമ്പയും സ്നേഹവും ഊർജസ്വലവുമായ പെരുമാറ്റത്തിൽ താൻ അനുഗ്രഹിക്കപ്പെട്ടവൾ ആണെന്നും തങ്ങളുടെ ഒരുഭാഗവുമായാണ് അദ്ദേഹം പോയതെന്നും സോണി കുറിക്കുന്നു.
തങ്ങൾ ഒരിക്കലും അദ്ദേഹത്തിന്റെ ആത്മാവിൽ നിന്ന് വേർപിരിയില്ലെന്നു കുറിച്ച സോണി അദ്ദേഹം ഇപ്പോഴുള്ള ഇടം മനോഹരമായ ചിരിയാൽ സന്തുഷ്ടമാകുമെന്നും കുറിച്ചു.
ശ്വാസകോശ അണുബാധയെ തുടർന്ന് ആശുപത്രിയിലായിരുന്ന നരേന്ദ്രനാഥ് വ്യാഴാഴ്ച്ചയാണ് മരണപ്പെട്ടത്.
Content Highlights: Alia Bhatt's grandfather dies at 94, actor pens emotional note


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..