ആലിയ ഭട്ട് | Photo: instagram/ alia bhatt
ലോകത്തെ ഏറ്റവും മികച്ച ആഡംബര ബ്രാന്‍ഡുകളില്‍ ഒന്നായ ഗുച്ചിയുടെ അംബാസിഡറായി ബോളിവുഡ് താരം ആലിയ ഭട്ട്. ഇന്ത്യയില്‍ നിന്ന് ആദ്യമായാണ് ഒരാള്‍ ഇറ്റാലിയന്‍ ബ്രാന്‍ഡ് കൂടിയായ ഗുച്ചിയുടെ അംബാസിഡറാകുന്നത്.
ദക്ഷിണ കൊറിയയിലെ സിയോളില്‍ നടക്കുന്ന ഗുച്ചി ക്രൂയിസ് 2023 റണ്‍വേ ഷോയില്‍ അംബാസിഡര്‍ എന്ന നിലയില്‍ ആദ്യമായി ആലിയ റാംപിലെത്തും. ഗുച്ചിയുടെ ഗ്ലോബല്‍ അംബാസിഡര്‍മാരായ ഹോളിവുഡ് താരം ഡക്കോട്ട ജോണ്‍സണ്‍, കെ പോപ്പ് ഗ്രൂപ്പായ ന്യൂ ജീന്‍സിലെ ഹാനി, ഇംഗ്ലീഷ് ഗായകനും നടനുമായ ഹാരി സ്റ്റൈല്‍സ് എന്നിവരും ആലിയക്കൊപ്പം റാംപിലുണ്ടാകും.
നേരത്തെ ലോകത്തെ ഏറ്റവും വലിയ ഫാഷന്‍ മാമാങ്കമായ മെറ്റ് ഗാലയില്‍ ആലിയ ആദ്യമായി ചുവടുവെച്ചിരുന്നു. നേപ്പാള്‍ വംശജനായ അമേരിക്കന്‍ ഡിസൈനര്‍ പ്രബല്‍ ഗുരുങ്ങ് ഡിസൈന്‍ ചെയ്ത ഗൗണിലായിരുന്നു ആലിയയുടെ അരങ്ങേറ്റം. മുംബൈയില്‍ നിന്നുള്ള അനെയ്ത ഷറഫ് അദാജാനിയായിരുന്നു സ്‌റ്റൈലിസ്റ്റ്
വെള്ള നിറത്തില്‍ പവിഴമുത്തുകള്‍ പതിപ്പിച്ച ഗൗണാണ് താരം അണിഞ്ഞിരുന്നത്. കാഴ്ച്ചയില്‍ സിംപിള്‍ ലുക്ക് തോന്നിപ്പിക്കുന്ന വളരെ പ്രത്യേകത നിറഞ്ഞ ഗൗണ്‍. ഒരു ലക്ഷത്തോളം പവിഴമുത്തുകളാണ് ഈ ഗൗണ്‍ തയ്യാറാക്കാനായി ഉപയോഗിച്ചത്.
സ്ലീവ്ലെസ് ആയ, ഡീപ് നെക്കും നീണ്ട ട്രെയ്നുള്ള ഈ ഗൗണില്‍ ആലിയ രാജകുമാരികളെ പോലെ സുന്ദരിയായിരുന്നു. വജ്രമോതിരങ്ങളും വജ്രക്കമ്മലുമാണ് ഇതിനൊപ്പം പെയര്‍ ചെയ്തത്. പ്രശസ്ത ഫാഷന്‍ ഡിസൈനറായ കാള്‍ ലാഗെര്‍ഫെല്‍ഡിനോടുള്ള ആദരസൂചകമായി ഡയമണ്ട് പതിപ്പിച്ച ഫിംഗര്‍വലെസ് ഗ്ലൗവും താരം അണിഞ്ഞിരുന്നു. സൂപ്പര്‍ മോഡല്‍ ക്ലോഡിയ ഷിഫറിന്റെ 1992-ലെ ചാനല്‍ ബ്രൈഡല്‍ ലുക്കാണ് ഈ ഗൗണിന്റെ പ്രചോദനം.
Content Highlights: alia bhatt named guccis first Indian global ambassador
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..