ആലിയ ഭട്ടിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി / ആലിയ ഭട്ട് | Photo: instagram/ alia bhatt
വീട്ടിനുള്ളില്‍ തന്റെ ഫോട്ടോ അനുവാദമില്ലാതെ എടുത്ത പാപ്പരാസികള്‍ക്കെതിരേ ബോളിവുഡ് നടി ആലിയ ഭട്ട്. സമീപത്തെ വീടിന്റെ ടെറസില്‍ നിന്ന് രണ്ട് പേര്‍ തന്റെ ചിത്രമെടുത്തെന്നും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ആലിയ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ കുറിച്ചു. മുംബൈ പോലീസിനെ ടാഗ് ചെയ്താണ് താരത്തിന്റെ സ്‌റ്റോറി.
'ഞാന്‍ എന്റെ വീട്ടിലായിരുന്നു. തികച്ചും സാധാരണയായ ഒരു ദിവസം. സ്വീകരണമുറിയില്‍ ഇരിക്കുകയായിരുന്നു ഞാന്‍. ആരോ എന്നെ നിരീക്ഷിക്കുന്നതായി തോന്നി. നോക്കിയപ്പോള്‍ തൊട്ടടുത്ത കെട്ടിടത്തിന്റെ ടെറസില്‍ ക്യാമറയുമായി രണ്ടുപേരെ കണ്ടു. ഏത് ലോകത്താണ് ഇത് അനുവദനീയമായിട്ടുള്ളത്? ഇത് ഒരാളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. ലംഘിക്കാന്‍ പാടില്ലാത്ത അതിരുകളുണ്ട്.' പാപ്പരാസികള്‍ എടുത്ത ചിത്രത്തിനൊപ്പം ആലിയ കുറിച്ചു.
ഇതിന് പിന്നാലെ ആലിയക്ക് പിന്തുണയുമായി മറ്റു താരങ്ങളുമെത്തി. അനുഷ്‌ക ശര്‍മ, അര്‍ജുന്‍ കപൂര്‍, ജാന്‍വി, സുസ്മിത സെന്‍ തുടങ്ങി നിരവധി സെലിബ്രിറ്റികളും ആരാധകരും ആലിയക്ക് പിന്തുണയുമായെത്തി. പാപ്പരാസികള്‍ ഇത്തരം കാര്യങ്ങള്‍ മുമ്പും ചെയ്തിട്ടുണ്ടെന്നും താനും ഇത് അനുഭവിച്ചതാണെന്നും അനുഷ്‌ക കുറിച്ചു. സ്വകാര്യത വെറും കെട്ടുകഥയായി മാറിയിരിക്കുകയാണെന്നായിരുന്നു സുസ്മിതയുടെ പ്രതികരണം.
ആലിയയോട് പരാതി നല്‍കാന്‍ മുംബൈ പോലീസ് ആവശ്യപ്പെട്ടു. ചിത്രങ്ങളെടുത്ത ഓണ്‍ലൈന്‍ പോര്‍ട്ടലുമായി തന്റെ പിആര്‍ ടീം ആശയവിനിമയം നടത്തുകയാണെന്നും അതിന് ശേഷം പരാതി നല്‍കുമെന്നും ആലിയ വ്യക്തമാക്കി.

Content Highlights: alia bhatt blasts paps for taking pics of her at home
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..