ബ്രഹ്മ്‌സാത്രയുടെ പ്രചാരണത്തിനിടെ ആലിയ ഭട്ടും രൺബീർ കപൂറും | Photo: instagram/ abujanisandeepkhosla
ബ്രഹ്മാസ്ത്ര എന്ന സിനിമയുടെ പ്രചാരണത്തിരക്കിലാണ് ബോളിവുഡ് താരദമ്പതികളായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. ഇരുവരും പ്രധാന വേഷത്തിലെത്തുന്ന ബ്രഹ്മാസ്ത്ര സെപ്റ്റംബര്‍ ഒമ്പതിന് തിയേറ്ററുകളിലെത്തും. ഇതുമായി ബന്ധപ്പെട്ട് ഫാഷനില്‍ പുതിയ പരീക്ഷണങ്ങളും ആലിയ നടത്താറുണ്ട്. എന്നാല്‍ ഇത്തവണത്തേത് അല്‍പം കടന്നുപോയി എന്നാണ് ആരാധകര്‍ പറയുന്നത്.
അമ്മയാകാന്‍ ഒരുങ്ങുന്ന താരം തന്റെ ഗര്‍ഭാവസ്ഥ പോലും പ്രചാരണത്തിനായി ഉപയോഗിക്കുന്നു എന്നും ആരാധകര്‍ വിമര്‍ശിക്കുന്നു. ഹൈദരാബാദില്‍ നടന്ന പ്രീറിലീസ് ഇവന്റില്‍ ധരിച്ച പിങ്ക് ഷറാറ സെറ്റ് ആണ് ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്.
ഷറാറയുടെ പിന്നില്‍ 'ബേബി ഓണ്‍ ബോര്‍ഡ്' എന്ന് ഇംഗ്ലീഷില്‍ എഴുതിയിരുന്നു. പരിപാടിക്കിടെ അവതാരകനായ കരണ്‍ ജോഹര്‍ രണ്ടു കുട്ടികള്‍ക്കാണ് ആലിയ ജന്മം നല്‍കുന്നതെന്ന് പറഞ്ഞു. അതിലൊന്ന് ബ്രഹ്മാസ്ത്രയാണ്. അടുത്തത് വൈകാതെ ഉണ്ടാകും എന്നും പറഞ്ഞു. ഈ സമയം ആലിയ തിരിഞ്ഞുനിന്ന് ഷറാറയില്‍ എഴുതിയ 'ബേബി ഓണ്‍ ബോര്‍ഡ്' കാണിച്ചുകൊടുക്കുകയായിരുന്നു.
എന്നാല്‍, ചിലര്‍ ഈ ഔട്ട്ഫിറ്റിനെ അഭിനന്ദിച്ചും രംഗത്തെത്തിയിട്ടുണ്ട്. എന്തു ധരിക്കണമെന്നും അതില്‍ എന്ത് എഴുതണമെന്നതും ആലിയയുടെ വ്യക്തിപരമായ ഇഷ്ടമാണെന്ന് ഇവര്‍ പറയുന്നു. ഹൃദ്യം എന്നും ചിലര്‍ ഇതിനെ വിശേഷിപ്പിക്കുന്നുണ്ട്.
ഷറാറ ധരിച്ചുള്ള ചിത്രങ്ങള്‍ ആലിയ തന്റെ ഇന്‍സ്റ്റഗ്രാം പേജിലും പങ്കുവെച്ചിരുന്നു. ഡിസൈനര്‍മാരായ അബു ജാനി, സന്ദീപ് കോസ്ല എന്നിവരാണ് ഈ ഔട്ട്ഫിറ്റ് ഒരുക്കിയത്. അനൈത ഷറഫ് അദാജാനിയയാണ് സ്റ്റൈലിസ്റ്റ്
Content Highlights: alia bhatt baby on board sharara set criticism
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..